ഗവര്‍ണറുടെ നിയമനത്തില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് സ്വകാര്യബില്ലുമായി സിപിഎം. ഡോ. വി. ശിവദാസന്‍ എം പി സമര്‍പ്പിച്ച സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിച്ചു.
ഗവര്‍ണറെ രാഷ്ട്രപതി ശിപാര്‍ശ ചെയ്യുന്ന രീതി മാറ്റണമെന്നാണ് ബില്ലിലെ നിര്‍ദ്ദേശം. പകരം എംഎല്‍എമാരും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണമെന്നും ബില്ലില്‍ പറയുന്നു.
ഭരണഘടനയുടെ 153, 155, 156 അനുഛേദങ്ങള്‍ ഭേദഗതി ചെയ്യണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2007ലെ പൂഞ്ചി കമ്മിഷന്‍ പ്രകാരം നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ പദവിയില്‍ തുടരുന്നത് രാഷ്ട്രപതിയുടെ ഇഷ്ടമനുസരിച്ച് മാത്രമാണ്.
എന്നാല്‍ ഗവര്‍ണറുടെ നിയമനം സംബന്ധിച്ച് സര്‍ക്കാരിനോടും കൂടി ആലോചിക്കണം. അതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.