ജിഷ വധക്കേസിലെയും, ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെയും പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കും

കേരളത്തില്‍ വലിയ വിവാദവും കോളിളക്കുവുമുണ്ടാക്കിയ ജിഷാ വഘക്കേസിലെും അറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെയും പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കുന്നു. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്‌ളാം എന്നിവരുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ പരിശോധിക്കും.

പ്രതികളുടെ സാമൂഹ്യ പശ്ചാത്തലം , ഈ പശ്ചാത്തലമാണോ കുറ്റകൃത്യങ്ങളിലേക്ക് ഇവരെ നയിച്ചത് .ഇതിന് മുമ്പ് അവര്‍ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ ജയില്‍ ഈ പ്രതികളുടെ പെരുമാറ്റവും, സമീപനവും, മാനസികനിലയും, തുടങ്ങിയ കാര്യങ്ങളെക്കുച്ചാണ് കോടതി പരിശോധിക്കുന്നത്. ഇവരുടെ ജയിലിലെ പെരുമാറ്റത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഹൈക്കോടതി ജയില്‍ ഡി ജി പിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കേരളത്തില്‍ ആദ്യമായാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്. വധശിക്ഷ പോലുള്ള ശിക്ഷകള്‍ വിധിക്കുമ്പോള്‍ പ്രതികളുടെ മറ്റു പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റ് ഈ ഉത്തരവ് നല്‍കിയത്. പ്രതികളുടെ അഭിഭാഷകരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യുവിനെ പൂജപ്പുര ജിയിലിലും, ജിഷാ കൊലക്കേസ് പ്രതി മുഹമ്മദ് അമീറുള്‍ ഇസ്ലാം വിയ്യൂര്‍ ജയിലിലും ആണുള്ളത്.

Latest Stories

വാഹനത്തില്‍ കൂളിംഗ് ഫിലിം ഒട്ടിക്കാം; പിഴ ഈടാക്കില്ല; ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് എംവിഡി; വളരെ യുക്തിസഹമായ ഉത്തരവെന്ന് ട്രാന്‍സ്‌പോര്‍ട് കമീഷണര്‍

IND vs BAN: ബുംറ നയിച്ചു, പൊരുതാന്‍ പോലുമാകാതെ തിരിച്ചു കയറി ബംഗ്ലാദേശ്

ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ മദ്യപിക്കുന്ന സംസ്ഥാനങ്ങള്‍

ശ്രീലങ്കൻ പര്യടനത്തിന് ശേഷം ആ താരം നടത്തിയത് വമ്പൻ കഠിനാദ്ധ്വാനം, എന്നെ അവൻ ഞെട്ടിച്ചു; സൂപ്പർതാരത്തെക്കുറിച്ച് ദിനേഷ് കാർത്തിക്ക്; ആരാധകർക്ക് ആവേശം

'അജ്മലും ശ്രീക്കുട്ടിയും എംഡിഎംഎ ഉപയോ​ഗിച്ചിരുന്നു'; കസ്റ്റഡി അപേക്ഷയിൽ പൊലീസ്, ഇരുവരേയും കസ്റ്റഡിയിൽ വിട്ട് കോടതി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: എല്ലാ അധികാരവും ഒരു നേതാവിന് കൈമാറാനുള്ള ഏകാധിപത്യശ്രമം; ഭരണഘടന ഭേദഗതിചെയ്യാനുള്ള നീക്കം പ്രതിരോധിക്കുമെന്ന് സിപിഎം

കഥ ഇന്നത്തോടെ തീരും! കന്നഡ സിനിമയുടെ റീമേക്ക് ആയി എത്തിയ 'കഥ ഇന്നുവരെ'; പ്രേക്ഷക പ്രതികരണം

ചാമ്പ്യന്‍സ് ട്രോഫി 2025: ടൂര്‍ണമെന്റ് പാകിസ്ഥാനില്‍നിന്ന് മാറ്റണോ?, ഐസിസി നിലപാട് പുറത്ത്

ആകാശ് തീ...., ബംഗ്ലാദേശിന് തലവേദന സമ്മാനിച്ച് യുവ താരം

'തിരുപ്പതി ലഡു'വിൽ പുകഞ്ഞ് ആന്ധ്രാപ്രദേശ്; പ്രസാദത്തിൽ മൃഗക്കൊഴുപ്പുണ്ടെന്ന് ലാബ് റിപ്പോർട്ട്! വെട്ടിലായി ജഗൻ മോഹൻ റെഡ്ഢി