ഉന്നതര്‍ തട്ടിപ്പുവീരന്റെ സ്വന്തക്കാര്‍; നടപടി എടുക്കാതെ സര്‍ക്കാര്‍

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ബന്ധത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് പകല്‍ പോലെ വ്യക്തം. ചേര്‍ത്തല സിഐ ശ്രീകുമാര്‍, ഐജി ലക്ഷ്മണ, എസ്പി ലാല്‍ജി, ഡിഐജി സുരേന്ദ്രന്‍, എഡിജിപി മനോജ് എബ്രഹാം, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇങ്ങനെ നീളും പട്ടിക. പുറത്തു വരാത്ത പേരുകള്‍ വേറെ. രാഷ്ട്രീയ നേതാക്കളില്‍ ഒരു പറ്റത്തിന്റെ മാത്രം ചിത്രമാണ് പുറത്തു വന്നത്. ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ.

തട്ടിപ്പുവീരന്റെ മടയില്‍ ചെന്ന് അതിപുരാതനമെന്ന് വിലയിരുത്തി സംരക്ഷണം ഒരുക്കാന്‍ ഉത്തരവിട്ടത് ഡിജിപിയായിരുന്ന ബെഹ്‌റ. കലൂരിലെയും, ചേര്‍ത്തലയിലെയും വീടുകള്‍ക്ക് മുന്നില്‍ പൊലീസ് ബീറ്റ്‌ബോക്‌സ് സ്ഥാപിച്ച് പാട്ട ബുക്ക് വെച്ച് സംരക്ഷണം ഉറപ്പാക്കി. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ പൊലീസിന്റെ ഭീഷണിയും, കള്ളക്കേസും, കേസേതു വന്നാലും ചേര്‍ത്തല സിഐ ഏമാനാണ് നോക്കേണ്ടത്. ചട്ടം കെട്ടിയത് ഐജി ലക്ഷ്മണ. നിയമവിരുദ്ധമായി ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്ന ഫോണ്‍ സംഭാഷണമടക്കം ഐജി ലക്ഷ്മണും മോന്‍സനും തമ്മിലുള്ള വഴിവിട്ട ഇടപാടുകള്‍ക്ക് ഒട്ടേറെ തെളിവുണ്ട്. തട്ടിപ്പുകാരനുമായി ഐജിക്കുള്ള ബന്ധം ഒരു വര്‍ഷം മുമ്പു തന്നെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ചു മോന്‍സനെതിരായ അന്വേഷണത്തില്‍ നിന്ന് ആലപ്പുഴ എസ്പിയെ മാറ്റിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അതിന് എഡിജിപി മനോജ് എബ്രഹാം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഐജിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇത്രയൊക്കെയായിട്ടും ലക്ഷ്മണ്‍ പൊലീസ് ആസ്ഥാനത്തു യാതൊരു മാറ്റവുമില്ലാതെ അതേ കസേരയില്‍ തുടരുകയാണ്. ഡിഐജിയായ കെ സുരേന്ദ്രന്‍ നേരത്തെ കാസര്‍ഗോഡ്, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ എസ്പിയായിരിക്കെ നടത്തിയ അഴിമതികഥകള്‍ നേരത്തെ പുറത്തു വന്നതാണ്. ഡിഐജി കുടുംബ സമേതം മോന്‍സന്റെ വീട്ടില്‍ പുതുവത്സരം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

ഡിജിപി അനില്‍കാന്ത് രണ്ടു ദിവസമായി കേരളത്തിലില്ലാത്തതാണു നടപടിക്കു തടസ്സമായി പൊലീസ് പറയുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ റിപ്പോര്‍ട്ട് അനുസരിച്ചു നടപടിയെന്നാണു പൊലീസ് വിശദീകരിക്കുന്നത്. എന്നാല്‍ നിലപാട് സ്വീകരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും മൗനത്തിലാണ്. ഐജി കഴിഞ്ഞാല്‍ മോന്‍സനെ സഹായിച്ചെന്നു പ്രഥമദൃഷ്ട്യാ തെളിവുള്ള മറ്റൊരു ഉദ്യോഗസ്ഥനാണു ചേര്‍ത്തല സിഐ ശ്രീകുമാര്‍. കേസുകളില്‍ സഹായിച്ചതിനൊപ്പം മോന്‍സനുമായുള്ള ആഴത്തിലുള്ള അടുപ്പത്തിനും തെളിവുണ്ട്. സിഐക്കെതിരെയും നടപടിയില്ല. ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലായിട്ടും പ്രത്യേകം അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ചെയ്യാതെ സര്‍ക്കാര്‍ മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷമടക്കം വിമര്‍ശനമുന്നയിക്കുന്നുണ്ട്.

തട്ടിപ്പുവീരനുമായി ഉന്നത ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ട് ഇനിയും പുറത്തുവരാനുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മാത്രമാണ് ഇതിനകം പുറത്തു വന്നിട്ടുള്ളത്. പല ഇടപാടുകളിലും ഉന്നതരും അല്ലാത്തവരുമായ പൊലീസുകാരുടെ നാറിയ കഥകളായിരിക്കും അവയൊക്കെ. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തുമ്പോള്‍ ഇത്തരം കഥകള്‍ പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Latest Stories

അയർലൻഡിനെതിരായ രണ്ടാം ഏകദിന മത്സരം; 116 റൺസിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ

കായികതാരത്തെ ബലാത്സംഗത്തിനിരയാക്കിയ കേസ്; അറസ്റ്റിലായവരുടെ എണ്ണം 30; വിദേശത്തുള്ള പ്രതികള്‍ക്ക് ലുക്കൗട്ട് നോട്ടീസ്

ചാമ്പ്യന്‍സ് ട്രോഫി 2025: ഇംഗ്ലണ്ട് അടക്കം നാല് ടീമുകള്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു, തീരുമാനമാകാതെ കരുത്തന്മാര്‍

ഒരു ദിനം രണ്ട് പോരാട്ടങ്ങൾ; കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷയോട് ഏറ്റുമുട്ടുമ്പോൾ മഞ്ഞപ്പട മാനേജ്‌മെന്റുമായി നേർക്കുനേർ

ജയ് ഷായ്ക്ക് പകരക്കാരനായി, ആരാണ് പുതിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ?

പിവി അന്‍വര്‍ രാജി സമര്‍പ്പിച്ചേക്കും; നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം

'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതെ ഇരിക്കാം, പകരം ഇത് ചെയ്യാന്‍ ധൈര്യം ഉണ്ടോ അമിത് ഷായ്ക്ക്'; വെല്ലുവിളിയുമായി അരവിന്ദ് കെജ്രിവാള്‍

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍

ഐപിഎല്‍ 2025 മാര്‍ച്ച് 23 ന് ആരംഭിക്കും, ഫൈനല്‍ മെയ് 25 ന്

'വെള്ളമഞ്ഞിന്‍ തട്ടവുമായി' ബെസ്റ്റി വരുന്നു; ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി എവര്‍ഗ്രീന്‍ കൂട്ടുകെട്ട് വീണ്ടും