എലിയെ പേടിച്ച് ഇല്ലം ചുടുന്നു, എവിടെയോ എന്തോ തകരാറു പോലെ; പുരുഷന്‍മാര്‍ക്ക് പിന്‍സീറ്റ് യാത്ര നിരോധിച്ച പാലക്കാട് കളക്ടര്‍ക്ക്‌ നേരെ ട്രോള്‍പ്പൂരം

ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പാലക്കാട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍പ്പൂരം. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം പങ്കുവെച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ട്രോളുകളും വിമര്‍ശനങ്ങളും കുമിഞ്ഞു കൂടുന്നത്.

ശെടാ… എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊക്കെ കെട്ടിട്ടെ ഉള്ളൂ.. എന്തായാലും നാളെ മുതല്‍ കേരളത്തില്‍ ബൈക്ക് നിരോധിച്ചില്ലല്ലോ.. ഭാഗ്യം, എവിടെയോ എന്തോ തകരാറു പോലെ എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. കൊലയാളികള്‍ ബൈക്കില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വന്നാലോ..? കൊലയാളികള്‍ കാറില്‍ വന്നാലോ ?കൊലയാളികള്‍ ബസ്സില്‍ വന്നാലോ ??കൊലയാളികള്‍ ഓട്ടോറിക്ഷയില്‍ വന്നാലോ? ഓപ്ഷന്‍സ് ഒരുപാടു ഉള്ളപ്പോള്‍ ബൈക്കിന്റെ പിന്‍ സീറ്റിനെ മാത്രം നിരോധിച്ചതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ല. അറിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞു തരുമോ എന്നും നാളെ മുതല്‍ മാരക ആയുധം ആയ പപ്പടം കുത്തി കൈവശം സൂക്ഷിക്കുന്നവരെ 6 മാസത്തെ കരുതല്‍ തടങ്കലില്‍ ഇട്ടാലോയെന്നും ചിലര്‍ ചോദിക്കുന്നു.

്ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്നാണ് എഡിഎം നിര്‍ദ്ദശിച്ചിരിക്കുന്നത്. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും, ക്രമസമാധാന നില തടസപ്പടാനും സാധ്യതയുള്ളതിനാലാണ് നടപടി. അഡീഷ്ണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠനാണ് ഇത് സംബന്ധിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തിയത് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ