വര്‍ക്കലയില്‍ തിന്നറൊഴിച്ച് തീ കൊളുത്തിയ സംഭവം; ചികിത്സയിലിരുന്ന അമ്മയും മകനും മരിച്ചു

തിരുവനന്തപുരം വര്‍ക്കലയില്‍ ഗൃഹനാഥന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യയും മകനും ചികിത്സയിലിരിക്കെ മരിച്ചു. ചെമ്മരുതി ആശാന്‍ മുക്കില്‍ കുന്നത്തുവിള വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ബിന്ദുവും മകന്‍ അമലുമാണ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്.

ഊന്നിന്‍മൂട് ചെമ്പകശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അമല്‍. ഞായറാഴ്ച വൈകുന്നേരം 5ന് ആയിരുന്നു സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് പിരിഞ്ഞ് താമസിച്ചിരുന്ന ബിന്ദു മകനെയും മകളെയും കൂട്ടി തന്റെ സാധനങ്ങളെടുക്കാന്‍ രാജേന്ദ്രന്‍ താമസിച്ചിരുന്ന വീട്ടിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് രാജേന്ദ്രന്‍ ഇരുവരുടെയും ദേഹത്തും തന്റെ ദേഹത്തും തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയത്. രാജേന്ദ്രന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ മകള്‍ വീടിന് പുറത്തായിരുന്നതിനാല്‍ പെണ്‍കുട്ടിയ്ക്ക് പരിക്കേറ്റില്ല. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മൂവരും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.

വര്‍ക്കല അഗ്നി രക്ഷാ സേനയും അയിരൂര്‍ പൊലീസും സ്ഥലത്തെത്തിയ ശേഷം ബിന്ദുവിനെയും അമലിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജേന്ദ്രന്‍ പെയിന്റിംഗ് ജോലി ചെയ്തിരുന്ന ആളാണ്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് തിന്നര്‍ ആണ് ഉപയോഗിച്ചതെന്ന പ്രാഥമിക നിഗമനത്തിലെത്തിയത്.

Latest Stories

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!