ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സംഭവം; 26ന് പന്തളത്ത് ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം

ശബരിമല തീര്‍ത്ഥാടനത്തിന് ഇത്തവണ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബര്‍ 26ന് പന്തളത്ത് ചേരും. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് വെര്‍ച്വല്‍ ക്യൂ മാത്രമായി തീര്‍ത്ഥാടനം പരിമിതപ്പെടുത്തുന്നതായി അറിയിച്ചിരുന്നു.

ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്. ഇതിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ചേരാന്‍ തീരുമാനമായത്. തീര്‍ത്ഥാടനത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനാസ്ഥ കാട്ടുന്നു എന്നാണ് സംഘടനകളുടെ ആരോപണം.

വിഷയത്തില്‍ സമരപരിപാടികള്‍, ബോധവല്‍ക്കരണം എന്നിവ നടത്താനാണ് തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉള്‍പ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം പത്തനംതിട്ട സിപിഎം ജില്ല കമ്മിറ്റിയും വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ