കുത്തിവയ്പ്പിന് പിന്നാലെ യുവതി മരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരത്ത് കുത്തിവയ്പ്പിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. നെയ്യാറ്റിന്‍കര മച്ചേല്‍ മണപ്പുറം ശരത് ഭവനില്‍ കൃഷ്ണപ്രിയയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ കൃഷ്ണപ്രിയ മരിച്ചത്.

നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതി കുത്തിവയ്പ്പിന് ശേഷം അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്നാണ് കൃഷ്ണപ്രിയയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ തൈക്കാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൃഷ്ണപ്രിയയ്ക്ക് അലര്‍ജി പരിശോധന നടത്താതെയാണ് ഇഞ്ചക്ഷന്‍ നല്‍കിയതെന്നാണ് ഭര്‍ത്താവ് ശരത്തിന്റെയും ബന്ധുക്കളുടെയും ആരോപണം. തുടര്‍ന്ന് ചികിത്സാ പിഴവ് ആരോപിച്ച് ശരത് നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

Latest Stories

18കാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗിക ബന്ധം; കൊലക്ക് മുൻപ് ടോസ് ഇട്ടു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി പോളിഷ് യുവാവ്

" സഞ്ജുവാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ട്, അത് മനസിലാകാത്തത് സിലക്ടർമാർക്ക് മാത്രമായിരിക്കും"; സുനിൽ ഗവാസ്കറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശബരിമല മകരവിളക്ക് ഇന്ന്, പ്രാര്‍ത്ഥനയോടെ ഭക്തര്‍; തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക ഉച്ചവരെ

വിമതരുടെ ഒരു ആവശ്യവും നടന്നില്ല; നിലപാട് കടുപ്പിച്ച് മെത്രാന്‍പക്ഷം; പ്രതിഷേധിച്ച വൈദികര്‍ സ്വന്തം ഇടവകളിലേക്ക് മടങ്ങി; അതിരൂപതയില്‍ പിടിമുറുക്കി മേജര്‍ ആര്‍ച്ച്ബിഷപ്പ്

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയ ആളെന്ന് സർക്കാർ, ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

"സഞ്ജു ചാമ്പ്യൻസ് ട്രോഫിയിൽ വേണം, അതിനൊരു കാരണം ഉണ്ട്"; സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകൾ ഇങ്ങനെ

മകര സംക്രാന്തിയും തൈപ്പൊങ്കലും: സംസ്ഥാനത്തെ ആറു ജില്ലകള്‍ക്ക് ഇന്ന് അവധി

എൽ ക്ലാസിക്കോ മത്സരത്തിലും മെസിക്ക് സമ്മാനവുമായി ആരാധകർ; സംഭവം ഇങ്ങനെ

പിണറായിക്കെതിരെ മത്സരിക്കാനും തയ്യാറാണ്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം