രാജ്യത്ത് ഇന്ധനവില വര്‍ദ്ധന മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 97 പൈസയാണ് കൂട്ടിയത്. ഡീസലിന് 6 രൂപ 70 പൈസയും വര്‍ദ്ധന ഉണ്ടായി.
ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില നൂറ് കടന്നു. ഡീസലിന് 100 രൂപ 14 പൈസയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒക്ടോബര്‍ 11നാണ് ഇതിന് മുമ്പ് തിരുവനന്തപുരത്ത് ഡീസല്‍ വില 100 കടന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 113ന് അടുത്തെത്തി.
കൊച്ചിയില്‍ പെട്രോളിന് 111 രൂപ 28 പൈസയും, ഡീസലിന് 98 രൂപ 29 പൈസയുമായി.
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബര്‍ 4 മുതല്‍ ഇന്ധന വില കൂട്ടുന്നത് നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് വീണ്ടും വില കൂട്ടാന്‍ തുടങ്ങിയത്. തുടര്‍ച്ചയായി വില ഉയര്‍ത്താനാാണ് എണ്ണക്കമ്പനികളുടെ തീരുമാനം. ഇന്ധനവില ഉയരുന്നതോടെ മറ്റ് അവശ്യവസ്തുക്കള്‍ക്കും വില ഉയരും.