മതേതരത്വം സംരക്ഷിക്കാന്‍ എന്തൊരു ഉത്സാഹം; ക്രിസ്ത്യാനി വലിയ വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ട് സാരമില്ല; ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ ചങ്ങനാശേരി സഹായമെത്രാന്‍

‘കേരള സ്റ്റോറി’ കേരളത്തില്‍ നിരോധിക്കാന്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. മതേതരത്വം സംരക്ഷിക്കാന്‍ എന്തൊരു ഉത്സാഹം?. ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാല്‍ ‘വോട്ടുബാങ്ക്’ എന്നാണോ എന്ന് മാത്രമെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

കാരണം ഇതേ ഭരണകക്ഷി സംഘടനകളാണ് ക്രൈസ്തവ സന്യാസിനികളെ അധിക്ഷേപിച്ചുകൊണ്ടുള്ള ‘കക്കുകളി’ യെ പ്രോത്സാഹിപ്പിക്കുന്നത്. ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്ന കലാരൂപങ്ങള്‍ക്കു അവാര്‍ഡ് കൊടുത്തു ആദരിച്ചതും ഇവരൊക്കെത്തന്നെയാണ്. ക്രിസ്ത്യാനി വലിയ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല! പക്ഷെ ‘കേരള സ്റ്റോറി’ അങ്ങനെയല്ലല്ലോ… അത് നിരോധിക്കുക തന്നെ വേണം…മതേതരത്വം മഹാശ്ചര്യമെന്നാണ് അദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, ‘കേരള സ്റ്റോറി’ക്കെതിരായ ജമാ അത്തെ ഉലമ ഹിന്ദി്‌ന്റെ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രത്തിനെതിരേ ഹരജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സു്പ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക വൃന്ദാഗ്രോവറാണ് ജമാ അത്ത് ഉലമ ഹിന്ദിനും വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

മെയ് അഞ്ചാം നടക്കുന്ന ചിത്രത്തിന്റെ തീയറ്റര്‍ റിലീസ് തടയണമെന്നും, ഒ ടി ടി പ്‌ളാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഇതിന്റെ ട്രെയിലര്‍ യുറ്റിയുബില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ജമാ അത്ത് ഉലമ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് സാങ്കല്‍പ്പിക കഥയാണ് എന്ന് രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ ചിത്രം തീയറ്ററില്‍ പ്രദര്‍ശിപ്പാക്കാവൂ എന്നും ജമാ അത്ത് ഉലമെ ഹിന്ദ് തങ്ങളുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത്തരം കാര്യങ്ങളൊക്കെ കേരളാ ഹൈക്കോടതിയെ സമീപിച്ചത് ഉന്നയിക്കാമെന്നും, ഇതിന് സുപ്രീം കോടതിയില്‍ വരേണ്ടകാര്യമില്ലന്നും കോടതി നിരീക്ഷിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം