ഇടതുപക്ഷ മേയര്‍ പ്രവര്‍ത്തിച്ചത് എന്‍ഡിഎയ്ക്ക് വേണ്ടി; എംകെ വര്‍ഗീസ് മേയര്‍ പദവി ഒഴിയണമെന്ന് വിഎസ് സുനില്‍കുമാര്‍

തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയ്ക്ക് വേണ്ടിയാണ് എംകെ വര്‍ഗീസ് പ്രവര്‍ത്തിച്ചതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മേയര്‍ എന്ന നിലയില്‍ സുനില്‍കുമാര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീസിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റണം. ഇടതുപക്ഷത്തെ സഹായിക്കുന്ന ഒരു നിലപാടും വര്‍ഗീസില്‍ നിന്ന് ഉണ്ടായിട്ടില്ല. മേയറുടെ പേരില്‍ ഇടതുപക്ഷ ഐക്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. ആയിരക്കണക്കിന് കോടിയുടെ വികസനം നടത്തിയിട്ടുള്ള താന്‍ മത്സരിക്കുമ്പോള്‍ അതുപറയാതെ വര്‍ഗീസ് സുരേഷ്‌ഗോപിയുടെ മഹിമ പറഞ്ഞുവെന്നും സുനില്‍ കുമാര്‍ ആരോപിച്ചു.

നേരത്തെ സിപിഐ ജില്ലാ സെക്രട്ടറിയും എംകെ വര്‍ഗീസിനെതിരെ പരസ്യമായി നിലപാടെടുത്ത് രംഗത്തെത്തിയിരുന്നു. തൃശൂര്‍ മേയര്‍ പദവി ഒഴിയണമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെകെ വത്സരാജ് ആവശ്യപ്പെട്ടത്. മേയര്‍ സുരേഷ്‌ഗോപിയെ പുകഴ്ത്തുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നും നിലപാട് തിരുത്താന്‍ തയ്യാറാകണമെന്നും വത്സരാജ് ആവശ്യപ്പെട്ടിരുന്നു.

Latest Stories

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?

റെക്കോർഡ് മൈലേജിൽ പുതിയ വാഗൺ ആർ!

ഇന്ത്യയിലെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകൾ...

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു