ആലുവയില്‍ ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ തിരുവന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ പിടിയില്‍. ഇയാള്‍ മോഷണമുള്‍പ്പെടെയുള്ള കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ആലുവയിലെ ഒരു ബാര്‍ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
ഇന്നു പൂലര്‍ച്ചെ രണ്ടു മണിയോടെയാണ് മനസാക്ഷിയെ നടുക്കിയ ക്രൂര സംഭവമുണ്ടായത്്. ഇതര സംസ്ഥാനത്തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. ഇതിനിടയില്‍ ഒരുകുട്ടിയുടെ കരച്ചില്‍ കേട്ട സമീപ വാസി നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ തിരിച്ചില്‍ ആരംഭിച്ചിരുന്നു. പിന്നീട് വസ്ത്രങ്ങളില്ലാതെ കരഞ്ഞു കൊണ്ടിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഇയാള്‍ ഈ ഭാഗങ്ങളില്‍ സ്ഥിരം അലഞ്ഞു നടക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്നാണ് പറയുന്നത്. മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്. ഇയാള്‍ മാനസിക രോഗിയല്ലന്നും സ്വബോധത്തോടെയാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ഫോട്ടോ കണ്ട് പെണ്‍കുട്ടി രാവിലെ തന്നെ ഇയാളെ തിരിച്ചറിഞ്ഞിരുന്നു.