മേയറുടെ നടപടി സത്യപ്രതിജ്ഞാലംഘനം, രാജിവെയ്ക്കേണ്ടി വരുമെന്നും നിരീക്ഷണം, കത്ത് ചോര്‍ത്തിയവര്‍ക്ക് എതിരെ കൂട്ടനടപടിയുണ്ടാകും

താത്കാലിക നിയമനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരുകള്‍ ചോദിച്ചു കൊണ്ട് ജില്ലാ സെക്രട്ടറിക്ക് ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ കത്തുനല്‍കിയ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ചെയ്തത് ഗുരുതരമായ അധികാരദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമെന്ന് വ്യക്തമാകുന്നു. ആരെങ്കിലും ഈ വിഷയവുമായി നിയമനടപടിക്ക് പോയാല്‍ മേയര്‍ക്ക് രാജിവെയ്ക്കേണ്ടി വരും. ഔദ്യോഗിക സ്ഥാനത്തിരുന്നു കൊണ്ട്, പ്രത്യേകിച്ച് മേയര്‍ പോലെയുള്ള ഒരു ഭരണഘടനാപദവിയിരുന്നു കൊണ്ട്, ഇത്തരത്തില്‍ ജോലിക്കായി പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുന്നതും, അതിന് ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ കത്തു നല്‍കുന്നതും ഗുരുതരമായ അധികാര ദുര്‍വിനിയോഗവും കൃത്യവിലോപവുമാണ്. അത് കൊണ്ട് തന്നെ മേയര്‍ രാജിവെയ്ക്കേണ്ട തലത്തിലേക്കാണ് കാര്യങ്ങള്‍ ഉരുത്തിയിരുന്നത്.

സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് മേയര്‍ കത്തെഴുതിയത്. നഗരസഭയിലെ താല്‍ക്കാലിക ഒഴിവുകളുടെ വിശദവിവരം കത്തില്‍ നല്‍കിയിട്ടുണ്ട്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്നാണ് കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.

ഏതായാലും സി പി എം നേതാക്കള്‍ ത്‌ന്നെയാണ് കത്ത് ചോര്‍ത്തിയതെന്നുറപ്പായി കഴിഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെയും, മേയര്‍ ആര്യാരാജേന്ദ്രനെതിരെയും കടുത്ത എതിര്‍പ്പ് തിരുവന്തപുരത്തെ പാര്‍ട്ടിക്കുളളിലുണ്ട്. അത് കൊണ്ട് കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച് സി പി എം നേതാക്കള്‍ക്കെതിരെ കൂട്ടനടപടിയുണ്ടാകും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം