'മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും പാര്‍ട്ടിക്കെതിരെ കടന്നാക്രമണം നടത്തുന്നു'; പ്രചാരണങ്ങളുടെ അജണ്ട തുറന്നു കാണിക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി

മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും പാര്‍ട്ടിക്കെതിരെ കടന്നാക്രമണം നടത്തുകയാണെന്നാരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി രംഗത്ത്. പിഎസ്‍സി കോഴ ആരോപണത്തിൽ സിപിഎം നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് പാർട്ടിക്കെതിരെ കടന്നാക്രമണം നടക്കുന്നത്. ഇതിനെ ചെറുത്ത് തോൽപ്പിക്കുമെന്നും ഈ പ്രചരണങ്ങളുടെ അജണ്ട പാര്‍ട്ടി തുറന്നു കാണിക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.

സഖാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണെന്നും സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നു. പാര്‍ട്ടിയെയും നേതൃത്വത്തെയും കരിവാരിത്തേക്കാന്‍ ഈ അവസരത്തെ ഉപയോഗിക്കുകയാണെന്നും മാധ്യമങ്ങളും മുന്‍കാലങ്ങളില്‍ നിന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തായവരും ഈ അവസരത്തെ ഉപയോഗിക്കുകയാണെന്നും സിപിഎം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

എളമരം കരീമിനും മുഹമ്മദ് റിയാസിനും ജില്ലാ നേതൃത്വത്തിനുമെതിരെ നടക്കുന്നത് നീചമായ ആക്രമണമാണെന്നും സിപിഎം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഈ പ്രചരണങ്ങളുടെ അജണ്ട പാര്‍ട്ടി തുറന്നു കാണിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. അതേസമയം തെറ്റ് ചെയ്തതിന്റെ പേരില്‍ നടപടിക്ക് വിധേയരാകുന്നവര്‍ക്ക് വീരപരിവേഷം നല്‍കുന്ന രീതി മാധ്യമങ്ങളും എതിരാളികളും നേരത്തെയും സ്വീകരിക്കുന്നതാണെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം