സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം; കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് മുന്‍പില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കുന്നു; വിമര്‍ശിച്ച് ശശികുമാര്‍

വാസ്തവത്തിനും വാര്‍ത്തകള്‍ക്കും അപ്പുറം സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കാന്‍ ശ്രമിക്കുന്നതാണ് പുതിയ മാധ്യമപ്രവണതയെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കുന്ന മാധ്യമങ്ങളെയാണ് നാം ഇപ്പോള്‍ കാണുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാനും സ്ഥാപിക്കാനും ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നു. ഇന്ന് പത്രപ്രവര്‍ത്തനം തെറ്റായ കാരണങ്ങള്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നായി മാറി. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കുന്ന മാധ്യമങ്ങളെയാണ് നാം ഇപ്പോള്‍ കാണുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാനും സ്ഥാപിക്കാനും ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നും ശശികുമാര്‍ പറഞ്ഞു.

മാധ്യമ സമൂഹത്തിന്റെ അന്തസുയര്‍ത്തുന്നതിനുള്ള അവസരമായി വി പി ആര്‍ ജന്മശതാബാദി ഉപയോഗിക്കണമെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാനും ചടങ്ങിന്റെ അധ്യക്ഷനുമായ ആര്‍ എസ് ബാബു പറഞ്ഞു. വിപിആര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ശ്രേഷ്ഠത സമൂഹത്തിനോട് വിനിമയം ചെയ്യാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. കാലപ്രവാഹത്തില്‍ ഒലിച്ചു പോകേണ്ടവരല്ല ചിരസ്മരണീയരായ മാധ്യമപ്രവര്‍ത്തകര്‍ എന്നും വിപിആറിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ വര്‍ഷം തോറും ഒരുലക്ഷം രൂപയുടെ അവാര്‍ഡ് എല്ലാ ഏപ്രില്‍ മാസത്തിലും നല്‍കാന്‍ അക്കാദമി തീരുമാനിച്ചിട്ടുണ്ട്് എന്നും ആര്‍എസ് ബാബു പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ തോമസ് ജേക്കബ്, പി.രാജന്‍, ഡോ. സെബാസ്റ്റിയന്‍ പോള്‍, കെ.ജി.ജ്യോതിര്‍ഘോഷ്, പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, അക്കാദമി ഫാക്കല്‍റ്റി അംഗം കെ.ഹേമലത, വിപിആറിന്റെ മകള്‍ ലേഖ ചന്ദ്രശേഖര്‍ എന്നിവര്‍ വിപിആറിനെ അനുസ്മരിച്ചു. വിപി രാമചന്ദ്രന്റെ സ്മരണാര്‍ത്ഥം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ മകളും ചേര്‍ന്ന് അക്ഷരമരങ്ങള്‍ നട്ടു.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി