ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ല; വിമര്‍ശനവുമായി മുഖ്യമന്ത്രി

കേരളത്തിലെ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ല. അധികാരികളുടെ വാഴ്ത്തുപാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇപ്പോള്‍ പലരുടെയും മാധ്യമപ്രവര്‍ത്തനം വിപണി താത്പര്യം ലക്ഷ്യം വെച്ചുള്ളതാണ്. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോണായി മാറരുത്. കുഞ്ഞുങ്ങളുമായി സമരത്തിന് എത്തുന്നവരെ മഹത്വവത്ക്കരിക്കുന്നത് നല്ല പ്രവണത അല്ല. ചില സമയങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ശത്രുത മനോഭാവം ഉണ്ടാകുന്നുണ്ട്.അത്തരം സംഭവങ്ങള്‍ പുനഃപരിശോധിക്കേണ്ടതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്തി പ്രതികരിച്ചു. ഭൂമിയുടെ കമ്പോളവിലയിലും അധികമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ആവശ്യമായി വന്നാല്‍ അതില്‍ കൂടുതലും നല്‍കാന്‍ തയ്യാറാണെന്നും പിണറായി വിജയന്‍ അറിയിച്ചു.

Latest Stories

സംസ്ഥാനത്തെ ഭരണ രംഗത്ത് ഇനി മുതൽ 'ടിയാരി' വേണ്ട; സർക്കുലർ ഇറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്

ഇസ്രായേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു; ഗാസയില്‍ വംശഹത്യ തുടരുന്നവരുമായി ഇനി ചര്‍ച്ചയുമില്ല; ഭാവിയിലും മാറ്റമുണ്ടാകില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍

എന്റെ പൊന്ന് മോനെ നിന്നെ ഇന്ത്യക്ക് വേണം, പെട്ടെന്ന് വാടാ ടീമിലോട്ട്; സൂപ്പർ താരത്തിനോട് അഭ്യർത്ഥനയുമായി രവി ശാസ്ത്രി; പോസ്റ്റ് നോക്കാം

'സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്.. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യര്‍

സഞ്ജുവിനെ തഴഞ്ഞ് അവനെ വളർത്താൻ ഇന്ത്യക്ക് എങ്ങനെ തോന്നി, മലയാളി താരത്തെ വാഴ്ത്തിയും സൂപ്പർ താരത്തെ കൊട്ടിയും ഷോൺ പൊള്ളോക്ക്

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും