സിപിഎം സമ്മേളനങ്ങളെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു; ഈ രീതി ശരിയല്ല; മാധ്യമങ്ങള്‍ തെറ്റുതിരുത്തണം; താക്കീതുമായി എംവി ഗോവിന്ദന്‍

സിപിഎമ്മിന്റെ സംഘടനാ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇത്തരം രീതികള്‍ തികഞ്ഞ നിരുത്തരവാദിത്വ പരമാണ്. കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനദിവസം താന്‍ സംസാരിച്ചെന്നും അതില്‍ പാര്‍ട്ടിഓഫീസുകളെ തെറ്റായി ഉപയോഗിച്ചുവെന്ന് പറഞ്ഞെന്നുമുള്ള വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണ്.

അത് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. തെറ്റായ പ്രവണതകള്‍ തിരുത്തി മുന്നേറുക ലക്ഷ്യമിട്ട് പറഞ്ഞ കാര്യങ്ങള്‍ പാര്‍ടിക്കെതിരെ തന്നെ ഉപയോഗിക്കുകയായിരുന്നു മാധ്യമങ്ങള്‍. തുടര്‍ന്നുള്ള സമ്മേളനങ്ങിലും റിപ്പോര്‍ട്ടിങ് സംബന്ധിച്ച് മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഈ രീതി ശരിയല്ലന്ന് അദേഹം പറഞ്ഞു.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്നത് തെറ്റായ പ്രചാരണമാണ്. എല്‍ഡിഎഫും യുഡിഎഫും അവരവരുടെ സീറ്റുകള്‍ നിലനിര്‍ത്തി. മേല്‍കൈയുണ്ടാക്കിയെന്ന് യുഡിഎഫ് അവകാശപ്പെടുന്ന വാര്‍ഡുകളാകട്ടെ അവര്‍ തന്നെ മുമ്പ് വിജയിച്ചവയാണ്. അന്ന് വിജയിച്ച യുഡിഎഫ് പ്രതിനിധികള്‍ പാര്‍ടി മാറിയതിനെ തുടര്‍ന്ന് അയോഗ്യരായി. ഉപതെരഞ്ഞെടുപ്പ് വന്നു. യുഡിഎഫ് തന്നെ വിജയിച്ചു. ഈ വസ്തുതകള്‍ പറയാതെയാണ് പ്രചാരണം നടക്കുന്നതെന്നും അദേഹം പറഞ്ഞു.

Latest Stories

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതോടെ കെ സുധാകരന്‍ കോണ്‍ഗ്രസിന് കൂട്ടം തെറ്റിയ ഒറ്റയാനാകുമോ? കെപിസിസി നേതൃമാറ്റം താമര വീണ്ടും വിടരാതിരിക്കാനെന്ന് വിലയിരുത്തലുകള്‍

120 കിലോമീറ്റർ ദൂരപരിധി, വീണ്ടും മിസൈൽ പരീക്ഷണം നടത്തി പാകിസ്ഥാൻ; ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങുന്നു?

ഇതാണോ കാവിലെ പാട്ട് മത്സരം..? ക്ഷേത്രത്തിലെ ലൗഡ്‌സ്പീക്കറിനെ വിമര്‍ശിച്ച് അഹാന; ചര്‍ച്ചയാകുന്നു

INDIAN CRICKET: കൺ കണ്ടത് നിജം കാണാത്തതെല്ലാം പൊയ്, ഇന്ത്യൻ ടെസ്റ്റ് ടീം നായകനായി ബുംറ ഇല്ല; ഉപനായക സ്ഥാനത്തേക്ക് മത്സരിക്കുന്നത് ആ രണ്ട് താരങ്ങൾ

സിനിമയുടെ തലവരമാറ്റിയ നിര്‍മാതാവ്; കേരളത്തിനപ്പുറവും വിപണി കണ്ടെത്തിയ യുവാവ്; ഫഹദിനും ദുല്‍ക്കറിനും ഹിറ്റുകള്‍ സമ്മാനിച്ച വ്യക്തി; മലയാളത്തിന്റെ ലിസ്റ്റിന്‍ സ്റ്റീഫന്‍

തെക്കേഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ; തൃശൂർ പൂരത്തിന് വിളംബരമായി

IPL 2025: എന്റമ്മോ പഞ്ചാബ് 14 പോയിന്റ് പിന്നിട്ടപ്പോൾ സംഭവിച്ചത് ചരിത്രം, മുമ്പ് അങ്ങനെ ഒന്ന് നടന്നപ്പോൾ...എക്‌സിലെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

എന്റെ പരിപാടി കഞ്ചാവ് കൃഷിയാണോ? പിടിക്കപ്പെടുന്നവരെ സസ്‌പെന്‍ഡ് ചെയ്യും.. എനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്: ലിസ്റ്റിന്‍ സ്റ്റീഫന്‍

വാക്സിൻ എടുത്തിട്ടും എന്തുകൊണ്ട് പേവിഷബാധയേറ്റ് മരണം? കാരണം വിശദമാക്കി എസ്എടി ആശുപത്രി

കാര്‍ത്തിക ചെറിയ മീനല്ല!; തട്ടിപ്പില്‍ കേസെടുത്തതോടെ കൂടുതല്‍ പരാതികള്‍; ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് ആറു കേസുകള്‍; അഞ്ച് ജില്ലകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചു