'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല; ക്രൈംബ്രാഞ്ച് നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ

പിഎസ്‌സി വിവര ചോര്‍ച്ച വാര്‍ത്തയുടെ പേരില്‍ മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്കും ലേഖകന്‍ അനിരു അശോകനും ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു, വാര്‍ത്തയുടെ ഉറവിടവും ലേഖകന്റെ മൊബൈല്‍ഫോണും ഹാജരാക്കണം എന്നായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്, വാര്‍ത്തയുടെ ഉറവിടം തേടി ലേഖകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ.

നേരത്തെ, വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ‘മാധ്യമം’ ലേഖകന്‍ അനിരു അശോകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്തയുടെ പേരിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അങ്ങേയറ്റം അപലപനീയമാണ്. മാധ്യമങ്ങള്‍ക്കു മൂക്കുകയര്‍ ഇടാനുള്ള പൊലീസ് നടപടി അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ നിവേദനത്തില്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

കേരള പബ്ലിക ് സര്‍വിസ ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ യൂസര്‍
ഐഡിയും പാസ് വേഡും സൈബര്‍ ഹാക്കര്‍മാര്‍ പി.എസ്.സി സര്‍വറില്‍നിന്ന് ചോര്‍ത്തി
ഡാര്‍ക്ക ് വെബില്‍ വില്‍പനക്ക വെച്ച വിവരം വാര്‍ത്തയായതിന്റെ പേരിലാണ ്
ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണച്ചുമതലയുള്ള തിരുവനന്തപുരം ക്രൈബ്രാഞ്ച്
സെന്‍ട്രല്‍ യൂനിറ്റ് ഡിവൈ.എസ.പി ജി. ബിനു വാര്‍ത്ത നല്‍കിയ ‘മാധ്യമം’ ലേഖകന്‍ അനിരു അശോകനോട് ക്രൈംബ്രാഞ്ച ് ഓഫിസിലെത്തി മൊഴി നല്‍കാന്‍
ആവശ്യപ്പെട്ടതിനു പുറമെ, വാര്‍ത്ത നല്‍കിയ ലേഖകന്റെ പേരും വിലാസവും
ഔദ്യോഗിക മേല്‍വിലാസവും ഫോണ്‍ നമ്പരുകളും ഇ മെയില്‍ ഐഡികളും രേഖാമൂലം
സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പത്രത്തന്റെ ചീഫ് എഡിറ്റര്‍ക്കും നോട്ടിസ്
നല്‍കിയിരിക്കുകയാണ്.

ഡാര്‍ക്ക് വെബില്‍നിന്ന് കണ്ടെത്തിയ യൂസര്‍ ഐഡികളും ലോഗിന്‍ വിവരങ്ങളും യഥാര്‍ഥ
ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ തന്നെയാണെന്നു പൊലീസ ് ഉറപ്പിച്ചിരുന്നതായാണു
മാധ്യമം റിപ്പോര്‍ട്ട ് ചെയ്തത്. എന്നാല്‍, വാര്‍ത്ത വസ ്തുതവിരുദ്ധമാണെന്നും
ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ഡാര്‍ക്ക് വെബിലേക്ക് വിവരങ്ങള്‍
ചോരാനുള്ള ‘സാധ്യത’ കണക്കിലെടുത്താണ് ജൂലൈ ഒന്നുമുതല്‍ ഒ.ടി.പി സവിധാനം
ഏര്‍പ്പെടുത്തിയതെന്നുമായിരുന്നു പി.എസ ്.സി വിശദീകരണം. ഡി.ജി.പിയുടെ റിപ്പോര്‍ട്ട്
ചര്‍ച്ച ചെയ്യാന്‍ മേയ് 27ന് ചേര്‍ന്ന കമീഷന്റെ അതിരഹസ്യസ്വഭാവമുള്ള ഔദ്യോഗിക
കുറിപ്പ് ജൂലൈ 28ന് പത്രത്തിലൂടെ പുറത്തുവന്നത്.

Latest Stories

'ഇനി സണ്ണി ഡെയ്‌സ്'; ധീരനായ പോരാളിയെന്ന് കെസി വേണുഗോപാൽ, 100 സീറ്റ് നേടുമെന്ന് വാക്കുനൽകി സതീശൻ

പൊതുവേദിയില്‍ കുഴഞ്ഞുവീണ് വിശാല്‍! ആരോഗ്യനിലയില്‍ ആശങ്ക

'താൻ പാർട്ടിയെ ജനകീയമാക്കി, പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതൊന്നും ഒരു പ്രശ്നമല്ല'; തന്റെ കാലയളവിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ

IPL 2026: രാജസ്ഥാൻ വിട്ടാൽ സഞ്ജുവിനെ സ്വന്തമാക്കാൻ ഇനി അവരും, ചെന്നൈക്ക് പിന്നാലെ താരത്തിനായി മത്സരിക്കാൻ വമ്പന്മാർ; മലയാളി താരത്തിന് ആ ടീം സെറ്റ് എന്ന് ആരാധകർ

കെപിസിസിക്ക് പുതിയ നേതൃത്വം; പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു, മൂന്ന് വർക്കിങ് പ്രസിഡന്റുമാർ

എംടിഎം മെഷീനെ പോലെയാണ് രവി മോഹനെ ആര്‍തിയുടെ അമ്മ കണ്ടത്, എന്ത് കഴിക്കണമെന്ന് തീരുമാനിച്ചത് പോലും അമ്മായിയമ്മ..; വെളിപ്പെടുത്തി നിര്‍മ്മാതാവ്

അഭിസാരിക എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം അയാള്‍ ചോദിച്ചത്..; വെളിപ്പെടുത്തലുമായി നടി ഷൈനി

കേരളം നടുങ്ങിയ 'ആസ്ട്രല്‍ പ്രൊജക്ഷന്‍'; കേദലിന് ശിക്ഷയെന്ത്? നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി ഇന്ന്

IPL 2025: നിങ്ങൾ ഒകെ റെസ്റ്റ് എടുത്ത് ഇരിക്ക്, ഞങ്ങൾ പരിശീലനം തുടങ്ങി വീണ്ടും സെറ്റ് എടുക്കട്ടെ; കൈയടി നേടി ഗുജറാത്ത് ടൈറ്റൻസ്

കെപിസിസിക്ക് ഇനി പുതിയ മുഖങ്ങൾ; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും ഇന്ന് പദവിയേൽക്കും