ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്; കൂടിക്കാഴ്ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ക്ലിഫ്ഹൗസിൽ നടന്ന കൂടിക്കാഴ്‌ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ക്ലിഫ്ഹൗസിൽ നടന്നത് പതിവ് കൂടിക്കാഴ്‌ചയാണെന്നാണ് വിശദീകരണം. മുഖ്യമന്ത്രി പേഴ്‌സണൽ സ്റ്റാഫിനേയും പൊളിറ്റിക്കൽ സെക്രട്ടറിയേയും കാണുന്നത് പതിവാണെന്നും ദൈനംദിന ഓഫീസ് നിർവഹണത്തിൻ്റെ ഭാഗമാണെന്നുമാണ് അസാധാരണ വിശദീകരണം.

അതേസമയം കൂടിക്കാഴ്ച പ്രത്യേക കാര്യത്തിന് വേണ്ടി എന്നത് വ്യാജ വാർത്തയാണെന്നും ഇത് മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ കൂടിക്കാഴ്ച്ച വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഓഫീസ് കുറിപ്പ് ഇറക്കിയത്.

വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണെന്നും കുറിപ്പിൽ പറയുന്നു. അതിനിടെ എഡിജിപിക്കെതിരായ ഡിജിപി റിപ്പോർട്ടിൽ ഇനിയും തീരുമാനമായിട്ടില്ല. ക്ലിഫ് ഹൗസ് കൂട്ടിക്കാഴ്ച്ചയെ കുറിച്ച് മാത്രം വിശദീകരണം ഇറക്കിയെങ്കിലും റിപ്പോർട്ടിന്മേൽ എപ്പോൾ എന്ത് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ