മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം; സജി ചെറിയാനെതിരെ കെഎസ്‌യു രംഗത്ത്

സംസ്ഥാനത്ത് പത്താം ക്ലാസ് പാസായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ കെഎസ്‌യു രംഗത്ത്. ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാര്‍ത്ഥികളെ അളക്കേണ്ടെന്ന് കെഎസ്‌യു. മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതാണെന്നും കെഎസ്‌യു അഭിപ്രായപ്പെട്ടു.

മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. അതേസമയം സജി ചെറിയാന്റെ പ്രസ്താവനയെ തള്ളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്ത് വന്നിരുന്നു. എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് വസ്തുതാ വിരുദ്ധമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സജി ചെറിയാന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഇപ്പോള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു മന്ത്രിയുടെ പ്രസംഗമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. അക്കാദമിക് മികവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

സംസ്ഥാനത്ത് എസ്എസ്എല്‍സി പാസായ നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ജയിക്കുകയാണെന്ന് ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ സജി ചെറിയാന്‍ പറഞ്ഞു.

ആരെങ്കിലും എസ്എസ്എല്‍സി തോറ്റാല്‍ സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സര്‍ക്കാരിന് നല്ല കാര്യമെന്നും സജി ചെറിയാന്‍ കൂട്ടിക്കിച്ചേര്‍ത്തു. ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ മന്ത്രി, വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.

പ്രകൃതിയോടുള്ള ഇണങ്ങി ജീവിതം കുറഞ്ഞതിനാല്‍ കുട്ടികള്‍ക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായി. ഇപ്പോള്‍ തുടങ്ങിയാല്‍ പൂട്ടാത്ത സ്ഥാപനം മദ്യവില്‍പന ശാലയും ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങള്‍ നാള്‍ക്കുനാള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യയുടെ കാര്യം തീരുമാനിച്ച് പാകിസ്ഥാന്‍, തിയതി സ്ഥിരീകരിച്ചു

രാഹുലിന് ഒന്നാംപേജില്‍ നന്ദി പറഞ്ഞു; പത്രം കത്തിച്ചു, പിന്നാലെ മാതൃഭൂമിക്ക് അപ്രഖ്യാപിത വിലക്കുമായി ബിജെപി; പ്രാകൃത നടപടിയെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍; വിവാദം

പുതുക്കിയ നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; 2 ഷിഫ്റ്റിൽ പരീക്ഷ

മഴ നനയാൻ രസമാണ്, പക്ഷെ ദയവായി 2014 ന് ശേഷം നിർമ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങളുടെ സമീപം പോകരുത്; പരിഹസിച്ച് പ്രകാശ് രാജ്

കോടിക്കണക്കിന് ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിന്; വിമർശനവുമായി അനൂപ് ചന്ദ്രൻ

അവന്മാർ ശരാശരിയിൽ താഴെ ഉള്ള ടീം മാത്രം, എന്നിട്ടും വലിയ അഹങ്കാരമാണ് അവർക്ക്: ടിം പെയ്ൻ

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി; കുറ്റപത്രം വിചാരണ ചെയ്യപ്പെടേണ്ടതെന്ന് ഹൈക്കോടതി

'ബിസിസിഐയ്ക്ക് നല്‍കാന്‍ നഗ്ന ചിത്രങ്ങള്‍ വേണം'; ക്രിക്കറ്റിന്റെ മറവില്‍ പീഡന പരമ്പര; മനുവിനെതിരെ കൂടുതല്‍ പരാതികള്‍

ബുംറ 'പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്' ആയി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യന്‍, പക്ഷേ...; തുറന്നടിച്ച് ഗവാസ്‌കര്‍

ആ താരത്തെ ഏറ്റവും കൂടുതൽ വിമർശിച്ചത് ഞാനായിരുന്നു, അവനാണ് ശരി എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്: ഇർഫാൻ പത്താൻ