ദുരിതാശ്വാസ നിധിയെ കുറിച്ച് സംസ്ഥാനത്ത് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎംഡിആര്‍എഫ് ഫണ്ടില്‍ നിന്നും പണം ഉപയോഗിച്ച് കെഎസ്എഫ്ഇയ്ക്ക് ലാപ്‌ടോപ്പ് വാങ്ങിയെന്ന പ്രചാരണം തികച്ചും വ്യാജമാണെന്ന് പിണറായി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ഇത്തരം പ്രചരണങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരിതാശ്വാസ നിധിയില്‍ നിന്നും ചെലവഴിച്ച തുക ഉപയോഗിച്ച് കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുകയായിരുന്നു. ഇതിനായി കെഎസ്എഫ്ഇയ്ക്ക് നല്‍കിയ തുകയെ കുറിച്ചാണ് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. ഇതുവഴി ആകെ 47,673 ലാപ്‌ടോപ്പുകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത മേഖലയിലെ സുരക്ഷ കൂട്ടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമെന്നും തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ട പരിഹാരം നല്‍കാന്‍ തദ്ദേശ വകുപ്പ് കണക്ക് എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read more
മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ ദൗത്യം നടക്കാതിരുന്ന സണ്‍ റൈസ് വാലിയിലും ഇന്ന് തെരച്ചില്‍ നടന്നു. ചാലിയാറില്‍ കൂടുതല്‍ പരിശോധനക്ക് നേവിയോട് ആവശ്യപ്പെടും. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്നും തിരച്ചിലില്‍ തുടര്‍നടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.