കുഴിച്ച് മൂടിയ കൊലപാതകങ്ങളും, കേരള പൊലീസ് പുറത്തെടുത്ത മലയാളികളും; സിനിമാക്കഥയെ വെല്ലുന്ന കൊലപാതക പരമ്പരകൾ

ഈ അടുത്തിടെയായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത് കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ്. ഒന്നിന് പിറകെ ഒന്നൊന്നായി നാളുകൾക്ക് ശേഷം തെളിയുന്ന കൊലപാതകങ്ങൾ സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ളതാണ്. അതിൽ ചോര കുഞ്ഞ് മുതൽ വയോധിക വരെ ഉൾപ്പെടുന്നു. പറഞ്ഞ് വന്നത് മറ്റൊന്നുമല്ല. കേരളത്തിലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക പാരമ്പരകളാണ്.

ഏറ്റവും ഒടുവിലായി തെളിഞ്ഞ കൊലപാതക കേസ് കടവന്ത്രയിൽ നിന്നും കാണാതായ 73 വയസുകാരിയായ സുഭദ്രയുടേതാണ്. ആലപ്പുഴയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്. സുഭദ്രയെ കാണാതായി മൂന്നാം നാൾ മകൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. കൊച്ചിയിൽ ആരംഭിച്ച അന്വേഷണം ഒടുവിൽ എത്തി നിന്നത് ആലപ്പുഴയിൽ കലവൂരിലെ ഒരു വീട്ടുവളപ്പിലാണ്. സംഭവം കൊന്ന് കുഴിച്ചിട്ടത് തന്നെ.

73 വയസുകാരിയായ സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും അവർക്കൊപ്പമാണ് സുഭദ്ര കൊച്ചിയിൽ നിന്ന് പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നു. ഇത് കവർന്ന ശേഷമുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

2024 ഓഗസ്റ്റ് 11ന് ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണംവും കേരളക്കരയെ ഞെട്ടിച്ച മറ്റൊരു സംഭവമായിരുന്നു. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ ഡോണ ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇവർ അവിവാഹിതയായിരുന്നു. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. പ്രസവ ശേഷം കാമുകൻ തോമസ് ജോസഫിനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ഡോണ കുട്ടിയെ കൈമാറുകയായിരുന്നു. ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് ഡോണ. രാജസ്ഥാനിൽ പഠിക്കുമ്പോഴാണ് തോമസ് ജോസഫുമായി ഡോണ അടുക്കുന്നത്. പ്രസവശേഷം ഡോണ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഡോക്‌ടർക്കു തോന്നിയ സംശയത്തിൽനിന്നാണ് കൊലപാതകം പുറത്തറിയുന്നത്.

ഇതുപോലെ തന്നെ 2024 സെപ്റ്റംബർ 2ന് മറ്റൊരു ആരും കൊല കേരളത്തെ ഞെട്ടിച്ചു. ചോരക്കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ അമ്മ ആശയും കാമുകൻ രതീഷും പോലീസിൻ്റെ പിടിയിലാകുന്നു. സംഭവം ഇങ്ങനെ. ജനിച്ച് അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 26-നു ജനിച്ച കുഞ്ഞിനെ 31-ന് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. അമ്മയുടെ കാമുകൻ രതീഷിന്റെ വീട്ടിലാണ് കുഞ്ഞിൻ്റെ മൃതദേഹം കുഴിച്ചിട്ടത്. വീട്ടിലെ ശൗചാലയത്തിൽ നിന്നാണ് പോലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. കുഞ്ഞിന്റെ മൃതദേഹം ആദ്യം വീട്ടുവളപ്പിൽ കുഴിച്ചിട്ടെങ്കിലും സംഭവം പുറത്തായതോടെ മാന്തിയെടുത്ത് ശൗചാലയത്തിലിട്ട് കത്തിക്കാനും രതീഷ് ശ്രമിച്ചു. ആശ പ്രസവിച്ചതറിഞ്ഞ് ആശപ്രവർത്തകർ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് സംഭവത്തിൽ ദുരൂഹതതോന്നുന്നത്. ഇവർ പോലീസിനെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പ്രസവസമയത്ത് ആശക്കൊപ്പം ആശുപത്രിയിൽ നിന്നത് രതീഷ് ആയിരുന്നു. ഭർത്താവ് എന്ന പേരിലാണ് ആശയ്ക്കൊപ്പം നിന്നത്. ഓ​ഗസ്റ്റ് 31 നാണ് ഇരുവരും ആശുപത്രി വിട്ടത്. പിന്നീട് ആശയാണ് കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറിയത്. ആശുപത്രിയിൽ നിന്നെത്തിയ ദിവസം തന്നെയാണ് കൊലപാതകം നടത്തിയത്.

2024 ജൂലായ് രണ്ട്. മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ യുവതിയുടേതും കൊലപാതകമാണെന്ന സൂചന ലഭിച്ചത് ഇക്കഴിഞ്ഞ ജൂലായിലാണ്. സിനിമയെ വെല്ലുന്ന തിരക്കഥയാണ് കലയുടെ കാര്യത്തിൽ സംഭവിച്ചത്. മദ്യപാനത്തിനിടയിൽ പറഞ്ഞുപോയ കാര്യം ഊമക്കത്തായതോടെയാണ് 15 വർഷം മുൻപ് കാണാതായ ശ്രീകല കേസിൽ സംഭവത്തിൽ പോലീസ് വീണ്ടും അന്വേഷിക്കുന്നത്. ഇതിലാണ് കൊലപാതക സൂചന പുറത്തറിഞ്ഞത്. കലയെ ഭർത്താവ് അനിൽകുമാറും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

2024 എപ്രിൽ 22ന് രണ്ടാം വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വയോധികയായ സഹോദരിയെ സഹോദരൻ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മറ്റൊരു സംഭവം പുറത്ത് വന്നിരുന്നു. എപ്രിൽ 18-നായിരുന്നു സംഭവം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാർഡ് പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ബെന്നി പൊലീസ് പിടിയിലായിരുന്നു. ബെന്നിയുടെ വീടിൻ്റെ അടുക്കളയുടെ പിറകിലെ വാതിൽപ്പടിയോടു ചേർന്നുള്ള ഭാഗത്തായിരുന്നു വയോധികയുടെ മൃതദേഹം കുഴിച്ചിട്ടത്. ഇഷ്‌ടിക നിരത്തി കുഴി മൂടിയിരുന്നു. റോസമ്മയുടെ സുഹൃത്ത് അന്വേഷിച്ചെത്തിയതോടെ സഹോദരിയുടെ മകളോട് ബെന്നി കുറ്റസമ്മതം നടത്തുകയായിരുന്നു.

ഇത്തരത്തിൽ 2024 മാർച്ചിൽ ഇടുക്കി കട്ടപ്പനയിലുണ്ടായ ഇരട്ടക്കൊലപാതകം പുറത്തറിഞ്ഞത് കേരളത്തെ ഞെട്ടിച്ച മറ്റൊരു സംഭവമായിരുന്നു. ആഭിചാര ക്രിയകളുടെ മറവിൽ മന്ത്രവാദി നിതീഷും, വിഷ്ണുവും വിഷ്ണുവിന്റെ അച്ഛൻ വിജയനും ചേർന്ന് 2016 ലാണ് സഹോദരിയുടെ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടുന്നത്. പിന്നീട് വിവരം പുറത്തറിയുമെന്ന് ഭയന്നിട്ടാകാം 2023 ൽ മന്ത്രവാദി നിതീഷ് വിഷ്ണുവിന്റെ അച്ഛൻ വിജയനെയും കൊലപ്പെടുത്തി കുഴിച്ച് മൂടി. എന്നാൽ ഈ കൊലപാതകം വിഷ്‌ണുവിന്റെയും അമ്മയുടെയും ഒത്താശയോടെയെയായിരുന്നു. വിഷ്ണുവിന്റെ അമ്മ സുമയും കേസിലെ പ്രതിയാണ്. 2024 ൽ മോഷണക്കേസിൻ്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്.

ഇക്കഴിഞ്ഞ നാളുകളിൽ പുറത്ത് വന്ന കൊലപാതകങ്ങളിൽ സിനിമയെ വെല്ലുന്ന തിരക്കഥകളാണ് പലതിനും പിന്നിലുണ്ടായിരുന്നത്. എന്നാൽ കുഴിച്ചു മൂടിയ യാഥാർഥ്യങ്ങളെല്ലാം കേരളം പൊലീസ് കുഴിതോണ്ടി പുറത്തെടുത്തു. കേരളത്തിലും ഇത്തരത്തിൽ കൊലപാതകകങ്ങൾ വർധിക്കുന്നു എന്ന യാഥാർഥ്യത്തെ നാം മനസിലാക്കേണ്ടതാണ്. സത്യം എത്ര ആഴത്തിൽ കുഴിച്ച് മൂടിയാലും അതൊരു നാൾ കാർമേഘം മൂടിയ സൂര്യനെപ്പോലെ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും.

Latest Stories

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ