മകന്റെ മരണവാര്‍ത്ത സാമൂഹ്യ മാധ്യമത്തിലൂടെയറിഞ്ഞു; അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി

മകന്‍ വാഹനാപകടത്തില്‍ മരിച്ച വിവരം സാമൂഹ്യ മാധ്യമത്തിലൂടെയറിഞ്ഞ അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍ക്കോണം സ്വദേശി സജിന്‍ മുഹമ്മദിന്റെ മാതാവ് ഷീജ ബീഗമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സജിന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്.

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാല എംവിഎസ്‌സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് സജിന്‍. ക്യാമ്പസിലുണ്ടായ അപകടത്തിലായിരുന്നു സജിന് പരിക്കേറ്റത്. വിവരമറിഞ്ഞ സജിന്റെ മാതാപിതാക്കള്‍ ബന്ധുക്കളോടൊപ്പം വയനാട്ടിലേക്ക് യാത്ര തിരിച്ചു. തുടര്‍ന്ന് സജിന്‍ മരിച്ചെന്ന വിവരം ലഭിച്ചതോടെ അമ്മ ഷീജ ബീഗത്തെ ബന്ധുവീട്ടില്‍ ഇറക്കിയ ശേഷം ബന്ധുക്കള്‍ വയനാട്ടിലേക്ക് തിരിച്ചു.

ഈ സമയം ഷീജ മകന്‍ മരിച്ച വിവരം അറിഞ്ഞിരുന്നില്ല. രാത്രി വൈകി സാമൂഹ്യ മാധ്യമത്തിലൂടെ മകന്റെ മരണ വാര്‍ത്തയറിഞ്ഞ ഷീജ ബന്ധുവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. വെള്ളൂര്‍ക്കോണം ഗവണ്‍മെന്റ് എല്‍പിഎസ് അദ്ധ്യാപികയാണ് ഷീജ. ഭര്‍ത്താവ് റിട്ട. റേഞ്ച് ഓഫീസര്‍ സുലൈമാന്‍.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ