'വാർത്ത പിൻവലിക്കണം'; 'കർമ്മ ന്യൂസി'നെതിരെ ഡൽഹി ഹൈക്കോടതി ഉത്തരവ്

അപകീർത്തിക്കേസിൽ മലയാളം വെബ് പോർട്ടൽ കർമ്മ ന്യൂസിനോട് വാർത്ത പിൻവലിക്കാൻ ഡൽഹി ഹൈക്കോടതി. കേരള മീഡിയ അക്കാദമിക്കും മൂന്ന് ഇംഗ്ലീഷ് വെബ് പോർട്ടലുകൾക്കുമെതിരെ നൽകിയ വാർത്ത പിൻവലിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. മീഡിയ അക്കാദമി കൊച്ചിയിൽ സംഘടിപ്പിച്ച 2023ൽ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത്’ എന്ന പരിപാടിയെക്കുറിച്ചുള്ള വാർത്ത സംബന്ധിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ.

രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഉദ്ദേശിച്ച് നടത്തിയ പരിപാടിയാണ് ‘കട്ടിങ് സൗത്ത്’ എന്നാരോപിച്ചായിരുന്നു കർമ്മ ന്യൂസിന്റെ വാർത്ത. ന്യൂസ് ലോൺഡ്രി, കോൺഫ്‌ളുവൻസ് മീഡിയ, ദി ന്യൂസ് മിനിറ്റ് എന്നീ വെബ് പോർട്ടലുകൾക്കെതിരെയും വാർത്തയിൽ പരാമർശിച്ചിരുന്നു. ഇവർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. 2023ൽ പരിപാടിയെയും അതിന്റെ സംഘാടകരെയും കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിക്കരുതെന്ന് കർമ്മ ന്യൂസിന് നിർദേശം ഉണ്ടായിരുന്നു. നിർദ്ദേശം ലംഘിച്ചുകൊണ്ട് 2024 ജൂലൈ ഒന്നിന് പ്രസ്തുത ലേഖനം പ്രസിദ്ധീകരിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2023ലാണ് ന്യൂസ് ലോൺഡ്രി, കോൺഫ്ലുവൻസ് മീഡിയ, ദി ന്യൂസ് മിനിറ്റ് എന്നിവയുമായി സഹകരിച്ച് കേരള മീഡിയ അക്കാദമി 2023ൽ ‘കട്ടിങ് സൗത്ത്’ എന്ന പേരിൽ ഒരു മീഡിയ ഇവന്റ് നടത്തുന്നത്. പരിപാടിക്ക് ശേഷം, വിഘടനവാദ പ്രചാരണം, ദേശവിരുദ്ധ പ്രവർത്തനങ്ങൾ, ഒരു വലിയ ഭീകര പ്രസ്ഥാനത്തിന്റെ ഭാഗമാകൽ എന്നിവ ആരോപിച്ച് കർമ്മ ന്യൂസ് ഒരു കാമ്പെയ്‌ൻ നടത്തിയിരുന്നു. ഇതിനെ തുടർന്ന് ന്യൂസ് ലോൺഡ്രിയും കൺഫ്ലുവൻസ് മീഡിയയും കർമ്മ ന്യൂസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.

രണ്ട് കോടി രൂപ നഷ്ടപരിഹാരം, നിർബന്ധിത ഇൻജക്ഷൻ, ക്ഷമാപണം എന്നിവ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു കേസ് നൽകിയിരുന്നത്. 2023 ജൂലൈയിൽ ഹൈക്കോടതി കേസ് പരി​ഗണനയിൽ എടുക്കുകയും, പരിപാടിയെ സംബന്ധിച്ചുളള ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും കർമ ന്യൂസിനെ വിലക്കുകയും ചെയ്തിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആരോപണങ്ങൾ ആവർത്തിക്കില്ലെന്ന് കർമ്മ ന്യൂസ് അന്ന് കോടതിയെ അറിയിച്ചിരുന്നു.

കോടതിയുടെ നിർദേശം ലംഘിച്ചു കൊണ്ട് 2024 ജൂലൈയിൽ കർമ്മ ന്യൂസ് മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചു. പരിപാടിയുടെ സംഘാടകർ വിദേശ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്നും ഇന്ത്യയുടെ ഭൂപടം രണ്ട് ഭാഗങ്ങളായി വിഭജിച്ചുവെന്നും ആരോപിച്ചു കൊണ്ടായിരുന്നു ലേഖനം. ഈ ലേഖനം പിൻവലിക്കാനാണ് ഡൽഹി ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

Latest Stories

വഖഫ് ഭേദഗതി ബില്ലിനെതിരായ എസ്ഐഒ-സോളിഡാരിറ്റി വിമാനത്താവളം മാർച്ചിൽ സംഘർഷം, ​ഗ്രനേഡ് ഉപയോ​ഗിച്ച് പൊലീസ്

IPL 2025: ജയ്‌സ്വാൾ മോനെ, നിനക്ക് ഇന്ത്യൻ ടീമിൽ തുടരാൻ താല്പര്യമില്ലേ; വീണ്ടും ഫ്ലോപ്പായ താരത്തിനെതിരെ വൻ ആരാധകരോക്ഷം

ആം ആദ്മി പാർട്ടി ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

IPL 2025: സഞ്ജുവിനെ കണ്ട് പഠിക്ക് മോനെ റിയാനേ; താരത്തിന്റെ ക്യാപ്റ്റന്സിയെ വാനോളം പുകഴ്ത്തി ആരാധകർ

വ്യാപാര യുദ്ധം കനക്കുന്നു; ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?