പത്തനംതിട്ടയിൽ രസകരമായ ഒരു ഉത്തരവ് ഇറക്കിയിരിക്കുകയാണ് ആര്‍ഡിഒ. കോഴിയുടെ കൂവലിൽ സഹികെട്ട് വയോധികൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കൂട് മാറ്റണമെന്നാണ് ആര്‍ഡിഒയുടെ ഉത്തരവ്. കേട്ടാൽ ചിരിവരുമെങ്കിലും സംഭവം ഇങ്ങനെയാണ്.
കോഴി കൂവുന്നതുകൊണ്ട് തന്റെ ജീവിതത്തിന് സമാധാനമില്ലെന്ന് വയോധികന്റെ പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴി ഇരിക്കുന്ന സ്ഥലത്ത് നിന്നും ആ കൂട് മാറ്റണമെന്ന് ആര്‍ഡിഒ ഉത്തരവിട്ടത്. അടൂർ പള്ളിക്കല്‍ സ്വദേശി രാധാകൃഷ്ണന്റെ പരാതിയിലാണ് ആര്‍ഡിഒ രസകരമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അടൂര്‍ പള്ളിക്കല്‍ സ്വദേശിയായ രാധാകൃഷ്ണന്‍ എന്ന വയോധികന്റെ പരാതി ന്യായമാണെന്നാണ് ആര്‍ ഡി ഒ കണ്ടെത്തിയിരിക്കുന്നത്.
പുലര്‍ച്ചെ 2 മുക്കാലോടുകൂടി അയല്‍വാസിയുടെ പൂവന്‍കോഴി കൂവിത്തുടങ്ങും .കോഴിക്കൂട് ഇരിക്കുന്നതാകട്ടെ രാധാകൃഷ്ണന്റെ മുറിയോട് ചേര്‍ന്ന് അയല്‍വാസിയുടെ ടെറസിലും -ആദ്യഘട്ടത്തില്‍ അയല്‍വാസിയോട് കോഴിക്കൂട് മാറ്റണമെന്നും തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണന്‍ പരാതി പറഞ്ഞിരുന്നു.എന്നാല്‍ കോഴിക്കൂടും കോഴികളെയും ഒരു ഘട്ടത്തില്‍ പോലും സ്ഥലംമാറ്റാന്‍ അയല്‍വാസി തയ്യാറായില്ല.
ആലോചിച്ചപ്പോള്‍ നിയമത്തിന്റെ വഴി തന്നെയാണ് നല്ലതെന്ന് രാധാകൃഷ്ണന്‍ എന്ന വയോധികന്‍ തീരുമാനിച്ചു -പരാതി കിട്ടിയപ്പോള്‍ അടൂര്‍ ആര്‍ ഡിഒയും ഒട്ടും അമാന്തിച്ചില്ല. സ്ഥലത്തെത്തി പരിശോധന നടത്തി. രാധാകൃഷ്ണന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി ‘ഇപ്പോള്‍ രേഖാമൂലം അയല്‍വാസിയായ അനില്‍കുമാറിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഉത്തരവിട്ട് 14 ദിവസത്തിനകം തന്നെ കോഴികളെയും കോഴിക്കൂടും അവിടെ നിന്ന് മാറ്റണമെന്നും ഇല്ലെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.