മുറിവ് ഭേദമാകാതെ ആശുപത്രിയില്‍നിന്ന് വിട്ടയച്ച വൃദ്ധയെ വീടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പരിചരിക്കാന്‍ ആരുമില്ലാതെ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ നിലമ്പൂര്‍ ജില്ലാ ആശുപത്രി അധികൃതരാണ് മുറിവ് ഭേദമാകാതെ വീട്ടിലേക്ക് അയച്ചത്.
കരുളായി നിലംപതിയിലെ പ്രേമലീലയെന്ന അറുപത്തിയെട്ടുകാരിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. മന്ത് രോഗം ബാധിച്ച ഇവരുടെ കാലില്‍ പുഴുവരിക്കുന്ന നിലയില്‍ വീടിനുള്ളില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പാലിയേറ്റീവ് പ്രവര്‍ത്തകരുമായി ചേര്‍ന്ന് ഇവരുടെ മുറിവ് വൃത്തിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പ്രേമലീല ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവരെ വീട്ടിലേക്ക് അയച്ചതെന്നാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.