ഉമ്മന്‍ചാണ്ടിയെ ഒറ്റിക്കൊടുത്തവന്‍, വര്‍ഗീയത നന്നായി കളിക്കുന്നയാള്‍; ഷാഫി പറമ്പിലിനെതിരെ പത്മജ വേണുഗോപാല്‍

വടകര എംപി ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ രംഗത്ത്. വര്‍ഗീയത നന്നായി കളിക്കുന്ന ആളാണ് ഷാഫി പറമ്പിലെന്ന് പത്മജ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി. ഷാഫി ഒരേസമയം ഉമ്മന്‍ചാണ്ടിയുടെയും എതിര്‍പക്ഷത്തിന്റെയും ആളായിരുന്നുവെന്നും പത്മജ ആരോപിച്ചു.

ഇപ്പോള്‍ യുഡിഎഫ് വരും ഇപ്പോള്‍ മന്ത്രിയാകും എന്നുകരുതി ഇരിക്കുന്ന ആളാണ് ഷാഫി. വര്‍ഗീയത നന്നായി കളിക്കുന്ന ആളായതുകൊണ്ടുതന്നെ ഷാഫി വടകരയില്‍ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. കെ മുരളീധരന്‍ കോണ്‍ഗ്രസില്‍ നിരാശനാണ്. വടകരയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ മുരളീധരന്‍ ജയിക്കുമായിരുന്നെന്നും പത്മജ പറഞ്ഞു.

കെ മുരളീധരന്‍ പാലക്കാട് നിന്ന് മത്സരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രി കാന്‍ഡിഡേറ്റാണ്. അതുണ്ടാവാതിരിക്കാനാണ് മുരളീധരനെ വെട്ടിയത്. അപ്പോള്‍ ഒരാള്‍ കുറഞ്ഞുകിട്ടി. കെ സുധാകരനെയും പ്രായമായെന്നും ബോധമില്ലെന്നും പറഞ്ഞ് ഒഴിവാക്കിയെന്നും പത്മജ ആരോപിച്ചു.

തനിക്ക് ഇപ്പോള്‍ ടെന്‍ഷനില്ല. താനിപ്പോള്‍ ചിരിച്ച മനസോടെയാണ് കോണ്‍ഗ്രസിലെ അടി കാണുന്നത്. തന്നെ ഒതുക്കാന്‍ ബിജെപിയില്‍ ആരും ശ്രമിക്കുന്നില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത