കോട്ടയം പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യുവതിയെ മര്‍ദ്ദിച്ചതായി പരാതി. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മോഹനനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തൃക്കൊടിത്താനം സ്വദേശിനിയായ ശാലിനിയാണ് പരാതി നല്‍കിയത്. എന്നാല്‍ അയല്‍വാസിയുമായുള്ള പ്രശ്‌നം പരിഹരിക്കാനെത്തിയ തന്നെ ശാലിനിയാണ് മര്‍ദ്ദിച്ചതെന്ന് മോഹനന്‍ പറഞ്ഞു.
ശാലിനിയുടെ മകനും അയല്‍വാസിയും തമ്മിലുള്ള പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ പ്രസിഡന്റ് മോഹനന്‍ ഇവരുടെ വീട്ടില്‍ വരികയായിരുന്നു. എന്നാല്‍ ഇയാള്‍ മോശമായി പൊരുമാറിയെന്നും മര്‍ദ്ദിച്ചെന്നുമാണ് പരാതി. തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും, വസ്ത്രം വലിച്ചു കീറിയെന്നും ശാലിനി പറഞ്ഞു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഒത്തുതീര്‍പ്പിന് ചെന്ന തന്നെ യാതൊരു കാരണവുമില്ലാതെ ശാലിനിയും, മകനും ചേര്‍ന്ന് ആക്രമിച്ചുവെന്ന് പ്രസിഡന്റ് ആരോപിച്ചു. ഇരുവരുടേയും പരാതിയില്‍ തൃക്കൊടിത്താനം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പ്രദേശവാസികളുടെ മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. സിപിഎം ഏരിയ കമ്മിറ്റി അംഗമാണ് കെ ഡി മോഹനന്‍. സംഭവത്തിന് പിന്നാലെ മോഹനനെ പിന്തുണച്ച് ബിജെപിയും രംഗത്തെത്തിയട്ടുണ്ട്.