'ഒരു വിട്ടുവീഴ്ചയ്ക്കും പാർട്ടി തയ്യാറല്ല'; പി പി ദിവ്യക്കെതിരായ പൊലീസ് അന്വേഷണം കൃത്യം: ഗോവിന്ദൻ

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യക്കെതിരായ പൊലീസ് അന്വേഷണം കൃത്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അന്വേഷണത്തിൽ ഒരു വീഴ്‌ചയുമില്ലെന്നും പൊലീസിൻ്റെ അന്വേഷണം കൃത്യമായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ജാമ്യം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട വാദം വ്യാഴാഴ്ച‌ നടന്നുവെന്നും വിഷയത്തിൽ വിധി വരട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടി കുടുംബത്തിനൊപ്പമാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറാവില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ അകത്തുതന്നെ വൈരുദ്ധ്യങ്ങളുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഒരുപാട് പേർ കോൺഗ്രസ് വിട്ടു. അവരെല്ലാം പൂർണമായി എൽ.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. എന്നാൽ, അതിൽ ഒരുവിഭാഗം ഇടതുപക്ഷത്തോടൊപ്പം നിന്നാൽ കോൺഗ്രസിനേയും ബിജെപിയേയും തോൽപ്പിക്കാനാകുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Latest Stories

'പ്രചാരണത്തിന് പ്ലാസ്റ്റിക് ഫ്ലക്സ്, എൽഡിഎഫ് ചട്ടം ലംഘിച്ചു'; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

വര്‍ലിയിലെ വമ്പന്‍ പോര്, 'കുട്ടി താക്കറെ'യെ വീഴ്ത്താന്‍ ശിവസേന!

ചാടിപ്പോയി ശിവസേനയിലെത്തിയ കോണ്‍ഗ്രസുകാരന്റെ അങ്കം; വര്‍ലിയിലെ വമ്പന്‍ പോര്, 'കുട്ടി താക്കറെ'യെ വീഴ്ത്താന്‍ ശിവസേന!

'ഇറച്ചിക്കടയുടെ മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെ'; മാധ്യമങ്ങളെ വീണ്ടും അധിക്ഷേപിച്ച് എൻഎൻ കൃഷ്‌ണദാസ്

അത് ബോര്‍ ആവില്ലേ.. എന്തിനാണ് അതെന്ന് ഞാന്‍ ചോദിച്ചു, സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ എനിക്ക് പിആര്‍ വേണ്ട: സായ് പല്ലവി

ആക്രമിക്കാൻ വന്ന നായ്ക്കളെ കല്ലെറിഞ്ഞു; ബെം​ഗളൂരുവിൽ മലയാളി യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും

സരിനുമായുള്ള കൂടിക്കാഴ്ച, സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറി ഷാനിബ്; ഇനി എൽഡിഎഫിന് വേണ്ടി വോട്ട് തേടും

മാതൃത്വം നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കുന്നു..; ജഗദിന്റെ ക്ലിക്കില്‍ അമല

തമിഴ്നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല, അപകടത്തിൽപ്പെട്ടത് കേരളത്തിലേക്കുള്ള വിവേക് എക്‌സ്പ്രസ്

മുൻ എസ്‍പി സുജിത്ത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരെയുള്ള ബലാത്സംഗ പരാതി; എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞ് കോടതി