"ഈ ഫോട്ടോയിൽ കാണുന്നയാളുമായി പാവങ്ങളുടെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല": അഡ്വ. എ ജയശങ്കർ

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്ക് സി.പി.എമ്മുമായുള്ള ബന്ധം നേതാക്കൾ നിഷേധിച്ചിരുന്നു. അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങൾ ആണ് കള്ളക്കടത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞത്. അതേസമയം പാർട്ടിയുടെ റെഡ് വോളൻ്റിയർ പരേഡ് നയിക്കുന്ന അർജുൻ ആയങ്കിയുടെ ഫോട്ടോസഹിതമാണ് പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നത്.

ഇക്കാര്യത്തിൽ പരിഹാസ രൂപേണ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. അർജുൻ ആയങ്കിയെ സ്വർണക്കടത്തോ ക്വട്ടേഷൻ വർക്കോ. ഏല്പിക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യേണ്ടതും ഭവിഷ്യത്തുകൾ സ്വയം അനുഭവിക്കേണ്ടതുമാകുന്നു എന്ന് അഡ്വ. എ ജയശങ്കർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. അർജുൻ ആയങ്കി റെഡ് വോളൻ്റിയർ പരേഡ് നയിക്കുന്ന പോലുള്ള ചിത്രങ്ങളാൽ ആരും വഞ്ചിതരാകരുത്. കോൺഗ്രസ്- ബിജെപി നേതാക്കളും സിൻഡിക്കേറ്റ് മാധ്യമങ്ങളും നടത്തുന്ന കുപ്രചരണങ്ങളിൽ കുടുങ്ങി പോകുകയും ചെയ്യരുത് എന്നും സ്വതസിദ്ധമായ ശൈലിയിൽ ജയശങ്കർ പറയുന്നു.

അഡ്വ. എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഈ ഫോട്ടോയിൽ കാണുന്ന അർജുൻ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. ടിയാനെ സ്വർണക്കടത്തോ ക്വട്ടേഷൻ വർക്കോ. ഏല്പിക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യേണ്ടതും ഭവിഷ്യത്തുകൾ സ്വയം അനുഭവിക്കേണ്ടതുമാകുന്നു.

മുകളിൽ കാണുന്ന പോലുള്ള ചിത്രങ്ങളാൽ ആരും വഞ്ചിതരാകരുത്. കോൺഗ്രസ്- ബിജെപി നേതാക്കളും സിൻഡിക്കേറ്റ് മാധ്യമങ്ങളും നടത്തുന്ന കുപ്രചരണങ്ങളിൽ കുടുങ്ങി പോകുകയും ചെയ്യരുത്.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍