Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

‘പുരുഷ നേതാവിന് വേണ്ടി പാര്‍ട്ടി പെണ്‍കുട്ടിയെ തള്ളിപറഞ്ഞു; പി കെ ശശിയെ പുറത്താക്കാതെ സിപിഎം പരിപാടികളില്‍ പങ്കെടുക്കില്ല’

, 7:52 am

പാലക്കാട് ചിറ്റൂര്‍ എംഎല്‍എ പി കെ ശശിയെ വെള്ളപൂശുന്ന തരത്തിലൂള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫ്. പുരുഷ നേതാവിന് വേണ്ടി പാര്‍ട്ടി പെണ്‍കുട്ടിയെ തള്ളിപറഞ്ഞതായി
സാറാ ജോസഫ് പറഞ്ഞു. പി കെ ശശിയെ പുറത്താക്കാതെ സിപിഎം പരിപാടികളില്‍ താന്‍ പങ്കെടുക്കില്ല. ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കുന്നതിന് കാരണമാകും. ഇതിന്റെ അന്വേഷണം പൊലീസിനെ ഏല്‍പ്പിക്കണം. ഇതിനായി ആരും ശ്രമിക്കുന്നില്ലെങ്കില്‍ പൊതുജനങ്ങള്‍ കൂട്ടായി നടപടിയെടുക്കുന്നതിന് നീക്കം നടത്തണം. മാതൃഭൂമി ന്യൂസ് ചാനല്‍ ചര്‍ച്ചയിലാണ് സാറാ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കില്ല. സിപിഎം നേതാവും അന്വേഷണകമ്മീഷന്‍ അംഗവുമായ പി കെ ശ്രീമതിയെ സാറാ ജോസഫ് രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. നാമജപം നടത്തിയ സ്ത്രീകള്‍ സ്ത്രീകള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നതായിട്ടാണ് പി കെ ശ്രീമതി പറഞ്ഞത്. പക്ഷേ പാര്‍ട്ടിയിലെ സ്ത്രീകളുടെ കാര്യമോ. അവര്‍ സ്ത്രീക്കള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയില്ല.

പി കെ ശ്രീമതി നല്‍കിയ റിപ്പോര്‍ട്ട് ശശിയെ രക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. സ്ത്രീയെ തള്ളിക്കളയണം പുരുഷനെ രക്ഷിക്കണമെന്നതാണ് റിപ്പോര്‍ട്ടിലെ ലക്ഷ്യം. ബഹുമാനമുണ്ടെങ്കില്‍ തൊട്ടാല്‍ എന്താണ് കുഴപ്പമെന്നാണ് റിപ്പോര്‍ട്ടില്‍ ചോദിക്കുന്നത്. ബഹുമാനത്തോടെയാണോ ശശി പരാതിക്കാരിയെ സ്പര്‍ശിച്ചത്. ഇങ്ങനെ വഷളത്തരങ്ങള്‍ വിളിച്ചുപറയുന്ന ഒരു സഖാവിനെ പാര്‍ട്ടിയിലെ വേണോയെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു.

Advertisement