'പാതിരാ നാടകം അരങ്ങിൽ എത്ത് മുമ്പ് പൊളിഞ്ഞു'; അഴിമതി പണപെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിൽ: വിഡി സതീശന്‍

പാലക്കാട്ടെ പൊലീസ് റെയ്ഡ് കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രി എംബി രാജേഷും അളിയനുമാണ് ഇതിന് പിന്നിലെന്നും മന്ത്രി രാജിവക്കണമെന്നും വി ഡി സതീശൻ ആരോപിച്ചു. അതേസമയം സ്ത്രീകളെ അപമാനിച്ചത് പൊറുക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഡാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്നും വി ഡി സതീശന്‍ ആരോപിച്ചു.കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണിത്. കോൺഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയതെന്നും വി ഡി സതീശൻ ചോദിച്ചു. ഭരണത്തിന്‍റെ അവസാന കാലമായി എന്നാണ് പൊലിസുകാർ മനസിലാക്കേണ്ടത്. അഴിമതി പണപെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണെന്നും വി ഡി സതീശൻ പരിഹസിച്ചു.

പരിശോധനക്ക് സാക്ഷികൾ ഉണ്ടായിരുന്നോയെന്നും സതീശന്‍ ചോദിച്ചു. ഷാനിമോൾ ഉസ്മാന്‍ ഐഡി കാർഡ് ചോദിച്ചപ്പോൾ പൊലീസ് നൽകിയില്ല. പാതിരാ നാടകം അരങ്ങിൽ എത്ത് മുമ്പ് പൊളിഞ്ഞു. എംബി രാജേഷും സിപിഎം നേതാവായ ഭാര്യ സഹോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപസംഘത്തിന്‍റെ ഒത്താശയോടെ ചെയ്ത കാര്യമാണിത്. അതേസമയം വാളയാർ സഹോദരിമാരുടെ മരണത്തിൽ പ്രതികളെ രക്ഷിക്കാൻ സഹായിച്ചയാളും ഇന്നലെയുണ്ടായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

Latest Stories

രാമനായി രണ്‍ബീര്‍, രാവണനായി യഷ്; രാമായണ ഒന്ന്, രണ്ട് ഭാഗങ്ങളുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

'സിപിഎം- ബിജെപി ഡീൽ ഉറപ്പിച്ചതിന്റെ ലക്ഷണം'; പാലക്കാട് റെയ്ഡ് പിണറായി വിജയൻ സംവിധാനം ചെയ്തതെന്ന് കെസിവേണുഗോപാല്‍

അവന്മാർ രണ്ട് പേരും കളിച്ചില്ലെങ്കിൽ ഇന്ത്യ തോൽക്കും, ഓസ്‌ട്രേലിയയിൽ നിങ്ങൾ കാണാൻ പോകുന്നത് ആ കാഴ്ച്ച; വെളിപ്പെടുത്തി മൈക്കൽ വോൺ

'ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിർവഹണം തടസ്സപ്പെടുത്തി'; പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അജയന്റെ രണ്ടാം മോഷണം, കിഷ്‌കിന്ധാ കാണ്ഡം; വരും ദിവസങ്ങളിലെ ഒടിടി റിലീസുകള്‍

രോഹിത് അപ്പോൾ വിരമിച്ചിരിക്കും, ഇന്ത്യൻ നായകന്റെ കാര്യത്തിൽ വമ്പൻ വെളിപ്പെടുത്തലുമായി ക്രിസ് ശ്രീകാന്ത്

പോപ്പുലര്‍ വോട്ടും ഇലക്ടറല്‍ വോട്ടും: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമെന്ത്?; ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം ട്രംപിനെ തുണയ്ക്കുമോ?

കെഎസ്ആർടിസിക്ക് തിരിച്ചടി; സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

'ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ല, കാരണം അത് വളരെ അപകടകരമാണ്'; റോളക്‌സ് അപ്‌ഡേറ്റുമായി സൂര്യ

അവനെ നിലനിർത്താൻ മാനേജ്മെന്റ് ആഗ്രഹിച്ചതാണ്, പക്ഷെ അദ്ദേഹം ടീം വിടുമെന്ന് തുറന്നടിച്ചു...; സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര, ആരാധകർക്ക് ഷോക്ക്