'ലേലു അല്ലു, ലേലു അല്ലു'; ഇതിനേക്കാള്‍ ഭേദം തല്ലുന്നതായിരുന്നു സാറെ; വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്ന ജീവനക്കാര്‍ക്ക് പൊലീസ് നല്‍കിയത് എട്ടിന്റെ പണി

പത്തനംതിട്ട-ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ‘യൂണിയന്‍’ കഴിഞ്ഞ ദിവസം അടൂര്‍ പാര്‍ത്ഥസാരഥി ജംഗ്ഷനിലെത്തിയപ്പോള്‍ ബസില്‍ കയറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ജീവനക്കാര്‍ തടഞ്ഞു. മുന്നില്‍ മറ്റൊരു ബസുണ്ടെന്നും അതില്‍ കയറിയാല്‍ മതിയെന്നുമായിരുന്നു ജീവനക്കാര്‍ കുട്ടികളോട് ആക്രോശിച്ചത്.

വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറാന്‍ ശ്രമിച്ചതോടെ ജീവനക്കാര്‍ കുട്ടികളോട് കയര്‍ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വൈറലായ ദൃശ്യങ്ങള്‍ ഒടുവില്‍ അടൂര്‍ പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ട്രാഫിക് പൊലീസ് ബസ് പിടിച്ചെടുത്ത് ജീവനക്കാരോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചു.

പൊലീസ് സ്റ്റേഷനിലെത്തിയ ജീവനക്കാരെ കാത്തിരുന്നത് എട്ടിന്റെ പണിയായിരുന്നു. വിദ്യാര്‍ത്ഥികളോട് കാട്ടിയ ക്രൂരതയ്ക്ക് പൊലീസ് നല്‍കിയ ശിക്ഷയും അതേ മാതൃകയിലായിരുന്നു. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്ന ജീവനക്കാര്‍ക്ക് നൂറ് തവണ ഇംപോസിഷന്‍ ആയിരുന്നു പൊലീസ് നല്‍കിയ ശിക്ഷ.

കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ, മനഃപൂര്‍വമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല എന്ന് ഓരോ ജീവനക്കാരനും നൂറ് തവണ ഇംപോസിഷന്‍ എഴുതണം എന്നായിരുന്നു അടൂര്‍ പൊലീസിന്റെ നിര്‍ദ്ദേശം. തുടര്‍ന്ന് ഓരോ ജീവനക്കാരനും എഴുത്ത് ആരംഭിച്ചു. രണ്ട് മണിക്കൂര്‍ കൊണ്ടായിരുന്നു ഇംപോസിഷന്‍ പൂര്‍ത്തിയായത്.

Latest Stories

BGT 2024-25: അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍: ശ്രദ്ധനേടി ലിയോണിന്റെ പ്രതികരണം

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; ജനുവരി 3ന് മടങ്ങിയെത്തണം; ജാമ്യം സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍

ആണുങ്ങൾ എത്ര വേഗമാണ് അതിനെ മറികടക്കുന്നത്! ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയുമായി വീണ നായർ

കീർത്തി സുരേഷ് അഭിനയം നിർത്തുന്നു? ഭർത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹുക്കുന്നു; വിവാഹത്തിന് പിന്നാലെ ചർച്ച

അനുസരണക്കേട് സമ്മതിക്കില്ല, സഞ്ജു സാംസണ് അച്ചടക്കലംഘനത്തിന്റെ പേരിൽ ശിക്ഷ ; മലയാളി താരത്തിന് വമ്പൻ പണി

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

BGT 2024-25: ' നശിച്ച മഴ എല്ലാം തുലച്ചു'; മത്സരഫലത്തില്‍ അസ്വസ്ഥനായി കമ്മിന്‍സ്

ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐ അതിക്രമത്തില്‍ പൊലീസ് നിഷ്‌ക്രിയം; പിന്നില്‍ മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രന്‍

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

'സിനിമ പരാജയപ്പെട്ടാൽ കുറ്റം മുഴുവൻ നടന്റെ തോളിൽ'; പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് വലിയ വെല്ലുവിളി: മോഹൻലാൽ