വനിത ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം ക്വട്ടേഷനെന്ന് പൊലീസ്; ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

എറണാകുളം വൈപ്പിനില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവം ക്വട്ടേഷനെന്ന് പൊലീസ്. വൈപ്പിന്‍ പത്താംകുളങ്ങര സ്വദേശി ജയയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ജയയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയയുടെ ബന്ധുവായ പ്രിയങ്ക, ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്ത് മിഥുന്‍ദേവ് എന്നിവരാണ് പിടിയിലായത്.

ജയയുടെ പിതൃസഹോദരിയുടെ മകളാണ് പ്രിയങ്ക. ഇവരുടെ ഭര്‍ത്താവ് സജീഷ് ഒളിവിലാണ്. ജയയുടെ അയല്‍വാസി കൂടിയായ പ്രിയങ്കയുമായി വഴിയെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ജയയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. മിഥുന്‍ദേവാണ് ക്വട്ടേഷന്‍ സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കിയത്.

ആശുപത്രിയിലേക്കെന്ന് അറിയിച്ച് ഓട്ടം വിളിച്ചാണ് ക്വട്ടേഷന്‍ സംഘം ജയയെ സമീപിച്ചത്. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകളും ജയ നേരിടുന്നുണ്ട്. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച് ഒരു യുവാവ് വാഹനത്തില്‍ കയറി.

കുറച്ച് ദുരം പിന്നിട്ടതോടെ ചെറായിയില്‍ നിന്ന് രണ്ട് പേര്‍ കൂടി വാഹനത്തില്‍ കയറി. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ കൊടുക്കാനുള്ള പണം മറ്റൊരിടത്ത് നിന്ന് വാങ്ങണമെന്ന് അറിയിച്ചതോടെ ജയ അങ്ങോട്ടേയ്ക്ക് തിരിച്ചു. തുടര്‍ന്ന് തങ്ങളുടെ വാഹനം കുഴുപ്പിള്ളിയ്ക്ക് സമീപം ചാത്തങ്ങാട് ബീച്ചിലുണ്ടെന്നും അങ്ങോട്ടേയ്ക്ക് പോകണമെന്നും യാത്രക്കാര്‍ അറിയിച്ചു.

ഒടുവില്‍ ബീച്ചിന് സമീപമെത്തിയപ്പോള്‍ മറ്റൊരിടത്തേക്ക് പോകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് ഇനി സവാരി തുടരാന്‍ സാധിക്കില്ലെന്ന് ജയ അറിയിച്ചതോടെ യാത്രക്കാര്‍ മൂവരും ചേര്‍ന്ന് ജയയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജയയുടെ നിലവിളി കേട്ടെത്തിയ പരിസരവാസി ഇവരുടെ ഒപ്പം ജോലിനോക്കുന്ന മറ്റൊരു ഓട്ടോ ഡ്രൈവറെ വിവരം അറിയിച്ചു. തുടര്‍ന്ന് ജയയ്ക്കൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ആശുപത്രിയിലെത്തിച്ച ജയയ്ക്ക് ഗുരുതര പരിക്കുകളാണെന്നും ഉടന്‍ വിദഗ്ധ ചികിത്സ നല്‍കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ജയയെ ലിസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ