ബാലചന്ദ്രകുമാറിന് എതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്, കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമാണെന്ന് പോലീസ് റിപ്പോര്‍ട്ട്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ച് ആലുവാ മജിസ്ട്രറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരാതി ഗൂഢാലോചനയുടെ ഭാഗമാണ്. ദിലീപിന്റെ സുഹൃത്തായ വ്യാസന്‍ ഇടവണക്കാട് ഉള്‍പ്പെടെ ആറ് പേര്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളായെന്നും ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 35 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. റഫര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സീ മലയാളം ന്യൂസിന് ലഭിച്ചു. 10 വര്‍ഷം മുമ്പ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കണ്ണൂര്‍ സ്വദേശിയായ യുവതി പോലീസില്‍ പരാതി നല്‍കിയത്. എളമക്കര സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയത്.

ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യജമാണെന്ന് തെളിഞ്ഞിരിക്കുന്നത്. പരാതിക്കാരി നല്‍കിയിരിക്കുന്ന വ്യക്തിപരാമായ കാര്യങ്ങള്‍ അന്വേഷണത്തില്‍ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. പേരും വയസ്സുമെല്ലാം വ്യാജമാണെന്ന് റിപ്പോട്ടില്‍ പറയുന്നു. 48 വയസാണെന്നാണ് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ 58 വയസാണെന്ന് വ്യക്തമായിട്ടുണ്ട്. പരാതി നല്‍കിയ യുവതി മറ്റൊരു കേസില്‍ അന്വേഷണം നേരിടുന്നയാളാണ്.

ഇത്തരമൊരു കേസ് കെട്ടിച്ചമച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരി നല്‍കിയ മേല്‍ വിലാസം വ്യാജമാണ്. കോടതിയില്‍ നിന്ന് അയച്ച സമന്‍സും ഇതുവരെ കൈപറ്റിയിട്ടില്ല. പരാതിക്കാരി ഇപ്പോള്‍ ഒളിവിലാണെന്നാണ് അറിയുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം