തെരുവില്‍ ഏറ്റുമുട്ടിയ ഗുണ്ടകളെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു; സംഘര്‍ഷം മീന്‍ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന്

ആലപ്പുഴയില്‍ നടുറോഡില്‍ ഗുണ്ടകളുടെ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തീരദേശ റോഡിലായിരുന്നു സംഭവം നടന്നത്. സംഘര്‍ഷത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ തുമ്പി ബിനുവിനും ജോണ്‍ കുട്ടിയ്ക്കും സാരമായി പരിക്കേറ്റു. ഇരുവരും തെരുവില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

ചെട്ടികാട് ജംഗ്ഷനില്‍ മീന്‍ വില്‍പ്പനയ്ക്കായി തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കത്തികൊണ്ടുള്ള ആക്രമണത്തിലാണ് ഇരുവര്‍ക്കും സാരമായി പരിക്കേറ്റത്. ഇരുവരും ചോര വാര്‍ന്ന് റോഡില്‍ കിടക്കുന്നതിനിടെ സംഭവ സ്ഥലത്തെത്തിയ പൊലീസ് രണ്ട് ആംബുലന്‍സുകളിലായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇരുവരുടെയും പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ചും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കേസുകളിലെ പ്രതികളായ ഇരുവരും തമ്മില്‍ നേരത്തെ വൈരാഗ്യം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Latest Stories

വഖഫ് ഭേദഗതി ബില്ലിനെതിരായ എസ്ഐഒ-സോളിഡാരിറ്റി വിമാനത്താവളം മാർച്ചിൽ സംഘർഷം, ​ഗ്രനേഡ് ഉപയോ​ഗിച്ച് പൊലീസ്

IPL 2025: ജയ്‌സ്വാൾ മോനെ, നിനക്ക് ഇന്ത്യൻ ടീമിൽ തുടരാൻ താല്പര്യമില്ലേ; വീണ്ടും ഫ്ലോപ്പായ താരത്തിനെതിരെ വൻ ആരാധകരോക്ഷം

ആം ആദ്മി പാർട്ടി ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

IPL 2025: സഞ്ജുവിനെ കണ്ട് പഠിക്ക് മോനെ റിയാനേ; താരത്തിന്റെ ക്യാപ്റ്റന്സിയെ വാനോളം പുകഴ്ത്തി ആരാധകർ

വ്യാപാര യുദ്ധം കനക്കുന്നു; ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?