മാര്‍പ്പാപ്പയുടെ തീരുമാനം അന്തിമം; ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസഫ് പാംപ്ലാനി

ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ചുമതലയേറ്റെടുത്ത ജോസഫ് പാംപ്ലാനി. വിഷയത്തില്‍ മാര്‍പ്പാപ്പയുടെ തീരുമാനം അന്തിമമാണ്. ഒരുമിച്ചിരുന്ന് വിഷയം ചര്‍ച്ച ചെയ്യാമെന്നും സമരം അവസാനിപ്പിക്കണമെന്നും പാംപ്ലാനി പറഞ്ഞു.

അതേസമയം അതിരൂപത ആസ്ഥാനത്തെ സംഘര്‍ഷത്തില്‍ വൈദികര്‍ക്കെതിരെ നാല് കേസുകളെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ജോസഫ് പാംപ്ലാനി ചുമതലയേറ്റത്.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷയിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ബിഷപ്പ് ഹൗസില്‍ എത്തിയത്. തന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് മുന്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.

പ്രശന്ങ്ങള്‍ അവസാനിപ്പിക്കുന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിനുള്ള സമവായ ചര്‍ച്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വൈകിട്ട് നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും സമവായ ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.

Latest Stories

അയർലൻഡിനെതിരായ രണ്ടാം ഏകദിന മത്സരം; 116 റൺസിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ

കായികതാരത്തെ ബലാത്സംഗത്തിനിരയാക്കിയ കേസ്; അറസ്റ്റിലായവരുടെ എണ്ണം 30; വിദേശത്തുള്ള പ്രതികള്‍ക്ക് ലുക്കൗട്ട് നോട്ടീസ്

ചാമ്പ്യന്‍സ് ട്രോഫി 2025: ഇംഗ്ലണ്ട് അടക്കം നാല് ടീമുകള്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു, തീരുമാനമാകാതെ കരുത്തന്മാര്‍

ഒരു ദിനം രണ്ട് പോരാട്ടങ്ങൾ; കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷയോട് ഏറ്റുമുട്ടുമ്പോൾ മഞ്ഞപ്പട മാനേജ്‌മെന്റുമായി നേർക്കുനേർ

ജയ് ഷായ്ക്ക് പകരക്കാരനായി, ആരാണ് പുതിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ?

പിവി അന്‍വര്‍ രാജി സമര്‍പ്പിച്ചേക്കും; നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം

'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതെ ഇരിക്കാം, പകരം ഇത് ചെയ്യാന്‍ ധൈര്യം ഉണ്ടോ അമിത് ഷായ്ക്ക്'; വെല്ലുവിളിയുമായി അരവിന്ദ് കെജ്രിവാള്‍

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍

ഐപിഎല്‍ 2025 മാര്‍ച്ച് 23 ന് ആരംഭിക്കും, ഫൈനല്‍ മെയ് 25 ന്

'വെള്ളമഞ്ഞിന്‍ തട്ടവുമായി' ബെസ്റ്റി വരുന്നു; ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി എവര്‍ഗ്രീന്‍ കൂട്ടുകെട്ട് വീണ്ടും