ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാത്യുസ് തൃതീയന്‍. ഇന്നുച്ചക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ നരേന്ദ്രമോദിയെ കണ്ടത്. കേന്ദ്രമന്ത്രി വി മുരളീധരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇതൊരു സൗഹൃദ കൂടിക്കാഴ്ചയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഭയുടെ പിന്തുണ അറിയിച്ചതായും ബസേലിയോസ് മാത്യൂസ് തൃതീയന്‍ മാധ്യമങ്ങളോട് പറഞ്ഞു.സഭയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി തന്നോട് ചോദിച്ചറിഞ്ഞു
അദ്ദേഹം അറിയിച്ചു. സഭ ആസ്ഥാനം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഏറ്റവും പ്രമുഖ ക്രൈസ്തവ സഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിന് പിന്നില്‍ കൃത്യമായ രാ്ഷ്ട്രീയ നീക്കങ്ങളുണ്ടെന്ന സൂചനയാണ് ബി ജെ പി നല്‍കുന്നത്.