സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കമാണ് നടക്കുന്നത്. അഴിമതി നടത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കൂടുതല്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിലവില്‍ ആവശ്യത്തിലധികം ബാറുകളുണ്ട്. പുതിയതിന്റെ ആവശ്യമില്ല. കൂടിയാലോചനകളോ ചര്‍ച്ചകളോ നടത്താതെ പെട്ടെന്നാണ് മദ്യനയം പ്രഖ്യാപിച്ചത്. അഴിമതി ആരോപണത്തിന്റെ പേരില്‍ തടഞ്ഞുവെക്കപ്പെട്ട ബ്രൂവറിയും ഡിസ്റ്റിലറികളും പുതിയ കുപ്പായത്തില്‍ ഇറക്കുകയാണ്. സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണെന്നും സതീശന്‍ പറഞ്ഞു.
Read more
ബസ് ചാര്‍ജ് വര്‍ധനവിന്റെ കാര്യത്തിലും അദ്ദേഹം പ്രതികരിച്ചു. ജനങ്ങളെ പ്രയാസപ്പെടുത്തുന്ന തീരുമാനം എടുക്കുന്നതില്‍ സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. ചാര്‍ജ് വര്‍ധനയില്‍ അപാകതകളുണ്ട്. വിഷയം പഠിക്കാതെയാണ് സര്‍ക്കാരിന്റെ നടപടി. ബസ് ചാര്‍ജ് വര്‍ധനയിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.