വയനാട്ടില്‍ പ്രധാനമന്ത്രി എത്തിയത് കേരളം കാണുന്നത് പ്രതീക്ഷയോടെ; അര്‍ഹിക്കുന്ന സഹായം കേന്ദ്രം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് എംവി ഗോവിന്ദന്‍

വയനാട്ടിലെ ദുരന്തമേഖല കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് പ്രതീക്ഷയോടെയാണ് കേരളം കാണുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അര്‍ഹിക്കുന്ന സഹായം കേന്ദ്രം നല്‍കുമെന്നാണ് പ്രതീക്ഷ.

അനേകമാളുകള്‍ മരിക്കുകയും ഒരു നാടുതന്നെ ഇല്ലാതാകുകയുംചെയ്ത വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ ലോകമാകെ കൈകോര്‍ത്തപ്പോള്‍ കണ്ടില്ലെന്നു നടിക്കാനാകാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മറ്റൊരു സംസ്ഥാനത്താണ് ഇത്തരമൊരു ദുരന്തം നടന്നതെങ്കില്‍ അര്‍ഹിക്കുന്നതിലേറെ സഹായം ആദ്യമേ പ്രഖ്യാപിക്കുമായിരുന്നു.

പ്രധാനമന്ത്രി വയനാട്ടിലെത്തിയ ദിവസംതന്നെ സഹായ പ്രഖ്യാപനമുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. രാഷ്ട്രീയം മറന്ന് വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ ഒന്നിച്ചുനില്‍ക്കണം. മുന്‍വിധിയില്ലാതെ കേന്ദ്രവും സഹായിക്കുമെന്നാണ് കരുതുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍