രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ മത വര്‍ഗീയ ധ്രുവീകരണം നടത്തുവാന്‍ വേണ്ടി പരസ്യമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുവേദിയില്‍ പ്രസംഗിക്കാന്‍പോലും പറ്റാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ പദവിയില്‍ ഇരിക്കുന്ന വ്യക്തി പറഞ്ഞത്. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്ന പ്രസ്താവനകള്‍ പരസ്യമായി പ്രധാനമന്ത്രി തന്നെ നടത്തുകയാണ്.
വിലക്കയറ്റം, ദാരിദ്ര്യം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും തന്റെ ഭരണം പരിപൂര്‍ണ്ണ പരാജയമാണെന്ന് ജനം തിരിച്ചറിയാതിരിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പ്രധാനമന്ത്രി നടത്തുന്നത്. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് നരേന്ദ്ര മോദിയുടെയും ബിജെപി – ആര്‍എസ്എസിന്റെയും ശ്രമം. പൗരത്വ നിയമ ഭേദഗതി അതിലേക്കുള്ള ചവിട്ടുപടിയാണ്.
Read more
ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ഈ ശ്രമത്തിനെതിരെ അവസാന ഇടതുപക്ഷ പ്രവര്‍ത്തകന്റെയും ശ്വാസം നിലയ്ക്കും വരെ പോരാടും എന്ന പ്രഖ്യാപനമാണ് എല്‍ഡിഎഫ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.