പ്രധാനമന്ത്രി വയനാട്ടില്‍ നിന്നും മടങ്ങിയത് ഹൃദയം വിങ്ങി; ദുരന്തബാധിതര്‍ക്കായി വേണ്ടതെല്ലാം ചെയ്യും; ഉറപ്പുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

വയനാട്ടില്‍ നിന്നും ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് അദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് മോദി കണ്ടത്. വേണ്ടതെല്ലാം ചെയ്യുമെന്നാണ് മോദി പറഞ്ഞത്. യോഗത്തില്‍ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഡോക്ടര്‍മാരും നഴ്‌സും ഉള്‍പ്പെടെയുള്ള എല്ലാവരുമായും മോദി സംസാരിച്ചു. കൂടുതല്‍ സമയവും ദുരന്തമേഖലയില്‍ മോദി ചെലവഴിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാട് ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകന യോഗത്തില്‍ പങ്കെടുത്താണ് മടങ്ങിയത്. വയനാട് ദുരന്തത്തില്‍ സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ആവശ്യമായ സഹായങ്ങള്‍ എത്രയും വേഗം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ പുനഃരധിവാസത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞ മോദി പുനഃരധിവാസത്തിന് സംസ്ഥാനത്തിന് പണം ഒരു തടസമാകില്ലെന്ന് ഉറപ്പ് നല്‍കി. വയനാട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ദുരന്തബാധിതരെ നേരില്‍ കണ്ടു. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. ദുരന്തബാധിതരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരില്‍ കണ്ട് മനസിലാക്കി. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. ഈ അവസരത്തില്‍ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് പ്രധാനമെന്നും മോദി വ്യക്തമാക്കി.

ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ ഏതുമാകട്ടെ ദുരിതബാധിതര്‍ക്കൊപ്പമാണ് നമ്മള്‍ നില്‍ക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. വയനാട് ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ്ഗോപി, ചീഫ് സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെയും നേരത്തെ പ്രധാനമന്ത്രി നേരില്‍ കണ്ടിരുന്നു.

Latest Stories

മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

IND VS AUS: ഇപ്പോൾ അവനെ എല്ലാവരും ട്രോളും, പക്ഷെ അന്ന് അയാൾ നേടിയത് പോലെ ഒരു സെഞ്ച്വറി ഞാൻ കണ്ടിട്ടില്ല; സുനിൽ ഗവാസ്‌കർ പറഞ്ഞത് ഇങ്ങനെ

ആ താരത്തോട് ഓസ്ട്രേലിയ സൗഹാർദ്ദപരമായി പെരുമാറണം, നീ എത്ര സുന്ദരൻ ആണെന്നൊക്കെ പറഞ്ഞ് പുകഴ്ത്തണം; ടീമിന് ഉപദേശവുമായി സ്റ്റീവ് വോ

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികൾ അറസ്റ്റിൽ

IND VS AUS: എന്റെ പ്രതീക്ഷ മുഴുവൻ ആ താരത്തിലാണ്, അവൻ ഇത്തവണ കിടുക്കും; ഇന്ത്യൻ താരത്തെക്കുറിച്ച് ചേതേശ്വർ പൂജാര

പോലീസിൽ വിശ്വാസമില്ല: കളക്ടർ, പിപി ദിവ്യ എന്നിവരുടെ കോൾ രേഖകൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നവീൻ ബാബുവിൻ്റെ ഭാര്യ

സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം; കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കുന്നു; വിമര്‍ശിച്ച് ശശികുമാര്‍

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു