പ്രിന്‍സിപ്പല്‍ രണ്ടുകാലില്‍ ക്യാമ്പസില്‍ കയറില്ല; കൊയിലാണ്ടിയില്‍ ഭീഷണിയുമായി എസ്എഫ്‌ഐ നേതാവ്

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളുടെ ബാക്കിയായി കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്‌ഐ. എസ്എഫ്‌ഐ നേതാവിനെ ആക്രമിച്ച പ്രിന്‍സിപ്പല്‍ രണ്ടുകാലില്‍ ക്യാമ്പസില്‍ കയറില്ലെന്നാണ് എസ്എഫ്‌ഐയുടെ ഭീഷണി. പറഞ്ഞത് ചെയ്യാനുള്ള കഴിവ് സംഘടനയ്ക്കുണ്ടെന്നും എസ്എഫ്‌ഐ ഏര്യാ കമ്മിറ്റി സെക്രട്ടറി നവതേജ് പറഞ്ഞു.

അധികൃതര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്‌ഐയ്ക്ക് അറിയാം. ക്യാമ്പസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ആയിരുന്നു നവതേജിന്റെ ഭീഷണി. ഗുരുദേവ കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

കോളേജില്‍ എസ്എഫ്‌ഐയുടെ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്. ക്യാമ്പസിന് പുറത്ത് നിന്നെത്തിയ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദ്ദിച്ചെന്നായിരുന്നു പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കറിന്റെ പരാതി. പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്‌ഐ നേതാവ് അഭിനവും ചികിത്സ തേടിയിരുന്നു.

Latest Stories

കോപ്പ അമേരിക്ക 2024: അവൻ ഉണ്ടായിരുന്നെങ്കിൽ ബ്രസീലിന് ഈ ഗതി വരില്ലായിരുന്നു!

ധ്രുവ് ജുറേലിനെ പുറത്താക്കിയതിന് ശേഷം നടത്തിയ 'ഷൂ കോള്‍ ആഘോഷം'; പിന്നിലെ കാരണം വെളിപ്പെടുത്തി സിംബാബ്‌വെ പേസര്‍

ഇരിക്കുന്ന പദവിയ്ക്ക് യോജിച്ച പ്രസ്താവനയാണോയെന്ന് പരിശോധിക്കണം; ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനവുമായി എഎ റഹീം

നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഉത്തരവ്, അതിജീവിതര്‍ക്ക് നീതി ലഭിക്കും..; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉത്തരവ് സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി

ഇന്ത്യയുടെ അടുത്ത പരിശീലകന്‍ ആരെന്നതില്‍ വ്യക്തമായ സൂചന പുറത്ത്, ഈഡന്‍ ഗാര്‍ഡനില്‍ വിടവാങ്ങല്‍ വീഡിയോ ചിത്രീകരിച്ചു!

റിഹാനയേക്കാള്‍ 9 കോടി കൂടുതല്‍ വാങ്ങി ജസ്റ്റിന്‍ ബീബര്‍! താരം ഏറ്റവുമധികം പണം വാങ്ങിയ അംബാനി പരിപാടി, കണക്ക് പുറത്ത്

അമരാവതി സെന്‍ട്രല്‍ ജയിലില്‍ ബോംബ് സ്‌ഫോടനം; തടവുകാര്‍ സുരക്ഷിതര്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

എന്റെ പിന്നിൽ നിൽക്കുന്നവൻ എന്നെക്കാൾ ശക്തൻ, അവന്റെ പേര് ഉച്ചത്തിൽ വിളിക്കുക; സൂര്യകുമാറിന്റെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

'അടിച്ചാല്‍ തിരിച്ചടിക്കും', അക്രമികളുടെ വീട്ടുകാര്‍ ഇരുട്ടില്‍ തന്നെ; നഷ്ടപരിഹാരം നല്‍കാതെ പിന്നോട്ടില്ലെന്ന് കെഎസ്ഇബി

'അഴകിയ ലൈല'യ്ക്ക് പിന്നാലെ വിവാദം; എന്റെ ഗാനം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞില്ല, സംഭവം വിഷമിപ്പിച്ചു..; ആരോപണവുമായി സംഗീത സംവിധായകന്‍ സിര്‍പ്പി