Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

അഗ്‌സത്യാര്‍കൂടത്തിലും സ്ത്രീകള്‍ക്ക് വിലക്ക്; ശബരിമലയക്ക് സമാനമായ പ്രക്ഷോഭവുമായി ആദിവാസികള്‍

, 10:55 am

തിരുവനന്തപുരം ജില്ലയിലെ നെയ്യാറിന് സമീപത്തുള്ള അഗ്‌സത്യാര്‍കൂടത്തിലും ശബരിമലയ്ക്ക് സമാനമായ പ്രശ്‌നം. പ്രശ്‌സത വിനോദ സഞ്ചാരകേന്ദ്രമായ അഗസ്ത്യാര്‍കൂടത്തിലേക്ക് വനിതകള്‍ക്ക് സന്ദര്‍ശത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി തങ്ങളുടെ വിശ്വാസത്തിന് എതിരാണെന്ന് നിലപാടുമായി പ്രദേശത്തെ ആദിവാസി സമൂഹം രംഗത്ത് വന്നിട്ടുണ്ട്.

കാലങ്ങളായി സ്ത്രീകള്‍ക്ക് അഗ്‌സത്യാര്‍കൂടത്തിലേക്ക് ട്രക്കിംഗ് നടത്തുന്നതിന് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. 2016 ല്‍ സ്ത്രീകള്‍ക്ക് ട്രക്കിംഗ് അപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് വനംവകുപ്പ് സര്‍ക്കുലര്‍ പുറത്തറിക്കി. പ്രദേശത്തെ ആദിവാസികളുടെ വിശ്വാസം പരിഗണിച്ചായിരുന്നു സര്‍ക്കുലര്‍. കാണി വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെയുള്ള ആദിവാസികള്‍.

തങ്ങളുടെ ദേവനായ അഗ്‌സത്യ മുനി ബ്രഹ്മചാരിയാണ്. അതു കൊണ്ട് സ്ത്രീകളെ ഇവിടെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് അഗ്‌സത്യാര്‍കൂടത്തിലെ കാണി വിഭാഗത്തിലെ ആദിവാസികളുടെ നിലപാട്.

നേരത്തെ വനം മന്ത്രി കെ രാജു അഗ്‌സത്യാര്‍കൂടത്തിലേക്കുള്ള സ്ത്രീകളുടെ വിലക്കിനെ ന്യായീകരിച്ചിരുന്നു. വനിതാ സംഘടനകളാണ് ട്രക്കിംഗനുള്ള നിരോധനത്തെ ചോദ്യം ചെയ്ത ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും.

Advertisement