പ്രവാസി മലയാളികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്ന പദ്ധതി ഈ വര്‍ഷം ഏപ്രിലില്‍ പ്രാബല്യത്തില്‍, നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു; എതിര്‍പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് നോര്‍ക്ക

ഗള്‍ഫില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നോര്‍ക്ക മുഖാന്തിരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് 2019-2020 ബജറ്റില്‍ അവതരിപ്പിച്ച പദ്ധതിയെ കുറിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള എതിര്‍ പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു.

പ്രവാസി മലയാളികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്ന പദ്ധതിയെ കുറിച്ച് ലോക കേരള സഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. 2019-20 ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രില്‍ മുതലേ പ്രാബല്യത്തില്‍ വരികയുള്ളൂ. ഇക്കാര്യത്തില്‍ വ്യക്തമായ നിയമവും ചട്ടവും രൂപീകരിക്കേണ്ടതുണ്ട്. ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് ഈ സൗജന്യ സഹായം ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങളും നിശ്ചയിക്കാനുണ്ട്. നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തീകരിച്ച് ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ ഈ പദ്ധതിയുടെ വിവരങ്ങള്‍ നോര്‍ക്കയുടെ കോള്‍സെന്ററില്‍ ലഭ്യമല്ല.

നിലവില്‍ കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികളുടെ ഭൗതികശരീരം അവരുടെ നാട്ടിലേക്കും അസുഖബാധിതരായെത്തുന്ന പ്രവാസികളെ അവരുടെ ആവശ്യാനുസരണം സൗജന്യമായി ആശുപത്രിയിലേക്കോ നാട്ടിലേക്കോ എത്തിക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ് പദ്ധതിയെ കുറിച്ചും, ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിന് ധനസഹായം നല്‍കുന്ന “കാരുണ്യം” പദ്ധതിയെ കുറിച്ചുമുള്ള വിവരങ്ങള്‍ മാത്രമേ നോര്‍ക്കയുടെ കോള്‍സെന്ററില്‍ നിന്ന് ലഭ്യമാകുകയുള്ളൂ.

2019-2020 ബജദറ്റില്‍ അവതരിപ്പിച്ച പദ്ധതി പ്രാബല്യത്തില്‍ വരുന്നതനുസരിച്ച് വിശദവിവരങ്ങള്‍ നോര്‍ക്കയുടെ കോള്‍സെന്ററിലും വെബ്സൈറ്റിലും ലഭിക്കും

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ