മഴ കനക്കുന്നു; ഇരുപത്തിയഞ്ചിലധികം പേരെ കാണാതായി, എട്ടു മരണം സ്ഥിരീകരിച്ചു

ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുപത്തിയഞ്ചിലധികം പേരെ കാണാതായതായി റിപ്പോര്‍ട്ട്. കൂട്ടിക്കലില്‍ 15 പേരെയും കൊക്കയാറില്‍ പത്തുപേരെയുമാണ് കാണാതായതെന്നാണ് വിവരം. കൂട്ടിക്കലില്‍നിന്ന് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ ഇവ ആരൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. തൊടുപുഴ കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് മരിച്ചത് കൂത്താട്ടുകുളം സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്ന നിമ കെ വിജയനുമാണ്. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണ് കാണാതായത്. മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പ്ലാപ്പള്ളി പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു. കൂട്ടിക്കല്‍ പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പ്ലാപ്പള്ളിയില്‍ കാണാതായവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലില്‍ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്‌നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്. കൊക്കയാറില്‍ ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍, ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര തുടങ്ങിയവരെയാണ് കാണാതായതായി സ്ഥിരീകരിച്ചിട്ടുള്ളത്.

മഴക്കെടുതിയില്‍ എട്ടുപേരുടെ മരണമാണ് ശനിയാഴ്ച രാത്രി എട്ടു മണിക്കകം റിപ്പോര്‍ട്ട് ചെയ്തത്. തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുകിപ്പോയി രണ്ടുപേരും, കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ആറുപേരുമാണ് മരിച്ചതായി സ്ഥിരീകരണം. ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ഏഴുപേരെയാണ് കാണാതായത്. മന്ത്രിമാരായ വിഎന്‍ വാസവനും കെ രാജനും കോട്ടയത്തുണ്ട്. ഇവിടെ ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവരും നേതൃത്വം നല്‍കും. കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലെത്തി. മേജ അബിന്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കോട്ടയം ഏന്തയാര്‍ ഇളംകാട് ടോപ്പില്‍ മലവെള്ളപ്പാച്ചിലുണ്ട്. ഇവിടെ 12 പേര്‍ ഒരു വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ഒരാളെ കാണാതായിട്ടുണ്ട്.

എയര്‍ഫോഴ്‌സ് എത്താന്‍ വൈകുന്നതിനാല്‍ ലിഫ്റ്റിംഗിനായി നാവികസേനയുടെ കൂടി സഹായം തേടിയതായി കോട്ടയം കളക്ടര്‍ അറിയിച്ചു. മലയോര മേഖലകളില്‍ ദുരന്ത നിവാരണം, രക്ഷാപ്രവര്‍ത്തനം, മെഡിക്കല്‍ അടിയന്തര സേവനം ഒഴികെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ തൃശൂര്‍ താലൂക്കിലെ പുത്തൂര്‍, മാടക്കത്തറ പഞ്ചായത്തുകളിലുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി.

Latest Stories

വഖഫ് ഭേദഗതി അനിവാര്യം; മുസ്ലീം സമുദായത്തിന്റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കണ്ട് നന്ദി പറഞ്ഞ് ഷിയ മുസ്ലിം വിഭാഗം

IPL 2025: ഇവന്മാര്‍ ഇങ്ങനെ കളിക്കുവാണേല്‍ എന്റെ പണി തെറിക്കും, ഹൈദരാബാദിന്റെ ബാറ്റര്‍മാരെ നിര്‍ത്തിപ്പൊരിച്ച് കോച്ച് വെട്ടോറി

ഭക്ഷണത്തിന്റെ പേരില്‍ പോര്; മത്സ്യവും മാംസവും കഴിച്ചതിന് അധിക്ഷേപം; മുംബൈയില്‍ ഗുജറാത്തി-മറാത്തി ഏറ്റുമുട്ടല്‍

നടുറോഡില്‍ കസേരയിട്ട് മദ്യപിക്കുന്ന റീല്‍ ചിത്രീകരിച്ചു; യുവാവിനെതിരെ കേസ്, അറസ്റ്റ്

'പ്രമേഹത്തിനുള്ള മരുന്ന് കുത്തിവച്ചു? ഈ മാജിക് ആരാധകരും അറിയട്ടെ'; ചര്‍ച്ചയായി ഖുശ്ബുവിന്റെ മേക്കോവര്‍, വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഷൈന്‍ ടോം ചാക്കോക്കെതിരായ കൊക്കെയ്ന്‍ കേസ്; കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

മെലിഞ്ഞൊട്ടി നടന്‍ ശ്രീറാം, ദൂരുഹമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളും; ഒടുവില്‍ ആശുപത്രിയിലാക്കി, സ്ഥിരീകരിച്ച് ലോകേഷ് കനകരാജ്

സിനിമ സെറ്റ് പവിത്രമായ ഒരിടമല്ല; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് എംബി രാജേഷ്

ഉദ്യം രജിസ്‌ട്രേഷനില്‍ കേരളം മുന്നില്‍; എംഎസ്എംഇ സംരംഭങ്ങളുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു; സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാകുമെന്ന് വ്യവസായമന്ത്രി പി രാജീവ്

PKBS VS RCB: ഇത്രയും മത്സരങ്ങൾ കഴിഞ്ഞപ്പോഴാണ് ആ സത്യം ഞാൻ മനസിലാക്കിയത്, കോവിഡ് കാലത്തെ പോലെയാണെന്ന് ഓർത്ത്...; പഞ്ചാബിനെതിരായ പോരിന് മുമ്പ് ആ വലിയ സിഗ്നൽ നൽകി ഭുവനേശ്വർ കുമാർ