'രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കണം'; താരിഖ് അന്‍വറിനെ കണ്ട് കെ.വി തോമസ്

രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ. വി തോമസ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.

സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് കെ.വി തോമസ് പറഞ്ഞു. രാജ്യസഭയിലേക്ക് സീറ്റ് നല്‍കുന്നതിനെ കുറിച്ച് കെ.പി.സി.സി നേതൃത്വത്തോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.താന്‍ പരിചയസമ്പത്തുളള നേതാവാണന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എ.കെ.ആന്റണി വീണ്ടും മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാജ്യസഭ സീറ്റിനായുള്ള നീക്കം നേതാക്കള്‍ സജീവമാക്കിയത്.

രാജ്യസഭയിലേക്ക് എത്താന്‍ മുതിര്‍ന്ന നേതാക്കളുടെ കൂടാതെ യുവാക്കളുടെ പേരുകളും പാര്‍ട്ടിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ എന്നിവരുടെ പേരുകള്‍ മുന്‍പന്തിയിലുണ്ട്.

കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാര്‍ച്ച് 31ന് നടക്കും. അസം, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, കേരളം, ത്രിപൂര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. എ.കെ ആന്റണി, കെ. സോമപ്രസാദ്, എം.വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ഏപ്രിലില്‍ പൂര്‍ത്തിയാകുന്നതിനാലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മാര്‍ച്ച് 14 ന് വിജ്ഞാപനം പുറത്തിറക്കും. മാര്‍ച്ച് 21നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. മാര്‍ച്ച് 22ന് സൂക്ഷമ പരിശോധന പൂര്‍ത്തിയാക്കി 31ന് വോട്ടെടുപ്പ് നടത്തും. മാര്‍ച്ച് 24 വരെ പത്രിക പിന്‍വലിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ 31ന്് വൈകിട്ട് തന്നെ നടക്കും.

Latest Stories

അടുത്ത അഞ്ച് ദിവസം വേനൽ മഴ; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ട്രംപ് വിളിച്ചു; ഉക്രൈനിൽ 30 ദിവസത്തേക്ക് വെടിനിർത്തൽ സമ്മതിച്ച് പുടിൻ

ഔറംഗസേബിന്റെ പേരിൽ നടന്ന നാഗ്പൂർ കലാപം; പരസ്പരം പഴിചാരി മഹായുതിയും മഹാ വികാസ് അഘാഡിയും

കശ്മീരിലെ ഐക്യരാഷ്ട്രസഭയുടെ നിലപാടിനെ ചോദ്യം ചെയ്ത് എസ് ജയശങ്കർ

ചരിത്രം സാക്ഷി, ഡ്രാഗണ്‍ ക്രൂ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് പറന്നിറങ്ങി; നാല് യാത്രികരും സുരക്ഷിതര്‍; ചിരിച്ച് കൈവീശി പുറത്തിറങ്ങി സുനിതാ വില്യംസ്; ഹൂസ്റ്റണിലേക്ക് പുറപ്പെട്ടു

വൈദികനെയും കുടുംബത്തെയും കൊലപ്പെടുത്തി; മതംനോക്കി ആക്രമണം; സിറിയയിലെ ആഭ്യന്തര കലാപം ക്രൈസ്തവ വംശഹത്യയായി; സംയുക്ത പ്രതിഷേധവുമായി സഭാ തലവന്‍മാര്‍

'മലയാളത്തിന്റെ ഇക്കാക്ക് വേണ്ടി ഏട്ടൻ' - മമ്മൂട്ടിക്ക് വേണ്ടി വഴിപാട് നടത്തി മോഹൻലാൽ

എനിക്ക് ഭയമാണ് ആ ചെക്കന്റെ കാര്യത്തിൽ, ആ ഒരു കാര്യം അവന് പണിയാണ്: സൗരവ് ഗാംഗുലി

IPL 2025: വിരാട് കോഹ്ലി കപ്പ് നേടാത്തതിന്റെ കാരണം ആ ടീമിലുണ്ട്, എന്നാൽ ധോണി അതിനെ മറികടന്നു അഞ്ച് കപ്പുകൾ നേടി: ഷദാബ് ജകാതി

മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു; തെഹൽക മുൻ മാനേജിംഗ് എഡിറ്ററും പത്രപ്രവർത്തകനുമായ മാത്യു സാമുവലിനെതിരെ കേസ്