എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ 100 കോടി വാഗ്ദാനം ചെയ്‌തെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തള്ളി എന്‍സിപി നേതാവ് തോമസ് കെ തോമസ്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് തോമസ് കെ തോമസ് ആരോപിച്ചു. തനിക്ക് മന്ത്രിസ്ഥാനം ഉറപ്പായപ്പോള്‍ പുറത്തുവരുന്ന ആരോപണമാണിതെന്നും തോമസ് കെ തോമസ് പറഞ്ഞു.
കുട്ടനാട്ടിലെ ആന്റണി രാജുവിന്റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതിന്റെ വിഷമം ആണ് ആരോപണത്തിന് പിന്നിലെന്ന് തോമസ് കെ തോമസ് ആരോപിച്ചു. തോമസ് ചാണ്ടിയോടും ഇത് തന്നെയാണ് ചെയ്തത്. ഒന്‍പത് പേജുള്ള കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിസ്ഥാനം വന്നില്ലെങ്കില്‍ ഇത്തരം ആരോപണം വരില്ലായിരുന്നെന്നും തോമസ് കെ തോമസ് ആരോപിച്ചു.
തോമസ് കെ തോമസ് രണ്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ 50 കോടി രൂപ വാഗ്ദാനം ചെയ്‌തെനന്നായിരുന്നു ആരോപണം. ആരോപണത്തെ തുടര്‍ന്നാണ് എന്‍സിപി (ശരദ് പവാര്‍) നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസിന് മുഖ്യമന്ത്രി ക്യാബിനറ്റ് പദവി നിഷേധിച്ചതെന്ന് ആയിരുന്നു പുറത്ത് വന്ന റിപോര്‍ട്ടുകള്‍. അതേസമയം ആരോപണം ശക്തമായി നിഷേധിച്ച് തോമസ് കെ തോമസ് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Read more
നിയമസഭയിലെ തങ്ങളുടെ പാര്‍ട്ടികളുടെ ഏക പ്രതിനിധികളായ ജനാതിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിനും ആര്‍എസ്പി-ലെനിനിസ്റ്റിലെ കോവൂര്‍ കുഞ്ഞുമോനും തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് മുഖ്യമന്ത്രിക്ക് ലഭിച്ച വിവരം. ബിജെപിയുടെ സഖ്യകക്ഷിയായ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തിലേക്ക് അവരെ പ്രേരിപ്പിക്കാനാണ് ഈ ഓഫര്‍ വാഗ്ദാനം ചെയ്തത്.