കേന്ദ്ര സര്‍ക്കാര്‍ മതരാഷ്ട്രീയത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകുന്നു; യുഡിഎഫിനൊപ്പം നില്‍ക്കുന്ന മതനിരപേക്ഷ മനസ്സുള്ളവര്‍ നിരാശരാണെന്ന് മന്ത്രി

ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുടരുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇന്ത്യയുടെ മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന ബാബറി മസ്ജിദിനെ തകര്‍ക്കാന്‍ ആഗ്രഹിച്ച സംഘപരിവാരിന് എല്ലാ സഹായവും കോണ്‍ഗ്രസ് ചെയ്തുകൊടുത്തു. കോണ്‍ഗ്രസിന്റെ ഇന്ത്യയിലെ വാട്ടര്‍ലൂ ആയി അതുമാറി. എന്നിട്ടും ഇപ്പോഴും അതേ നിലപാട് കോണ്‍ഗ്രസ് തുടരുകയാണ്.

കോണ്‍ഗ്രസിന്റെ ദേശീയനേതാവെന്നു പറയപ്പെടുന്ന തിരുവനന്തപുരം എംപിയുടെ ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റ് ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനുള്ള ഐക്യദാര്‍ഢ്യമാണ്. കോണ്‍ഗ്രസിന്റെ പല സംസ്ഥാന നേതാക്കളും പ്രൊഫൈല്‍ പിക്ചറില്‍ കുറേക്കാലം കൊണ്ടുനടന്ന കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഫേസ്ബുക്കില്‍ പങ്കുവച്ചത് ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ്.

ക്ഷേത്രമോ മറ്റാരാധനാലയങ്ങളോ എവിടെയെങ്കിലും വരുന്നതിന് ഇവിടെ ആരും എതിരല്ല. ഭരണത്തെ മതവുമായി കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഇവിടുത്തെ പ്രശ്‌നം. മതപരമായ ചടങ്ങുകളെ രാഷ്ട്രീയ ചടങ്ങാക്കി മാറ്റി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതിന് നേതൃത്വം കൊടുക്കുകയാണ്. മതരാഷ്ട്രീയത്തത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകുകയാണ് ഇവരുടെ ലക്ഷ്യം. അത്തരം രാഷ്ട്രീയത്തെ ചേര്‍ത്തു നിറുത്തുകയാണ് ശശി തരൂരും ഡികെ ശിവകുമാറും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍.

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഇന്നലെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്നിടങ്ങളില്‍ ഉച്ചവരെയായിരുന്നു അവധിയെങ്കില്‍ ഹിമാചലില്‍ അത് വൈകിട്ടുവരെയായിരുന്നു. കേരളത്തിലും അവധി പ്രഖ്യാപിക്കണമെന്നതായിരുന്നു ബിജെപിയുടെ ആവശ്യം. കോണ്‍ഗ്രസായിരുന്നു ഭരിച്ചിരുന്നതെങ്കില്‍ ഒരാഴ്ച ചിലപ്പോള്‍ അവധി നല്‍കുമായിരുന്നു. ഇത് ലജ്ജാകരമാണ്. ഹിമാചല്‍ പ്രദേശ് സര്‍ക്കാരെടുത്ത നിലപാടിനെപ്പറ്റിയും ശശി തരൂരിന്റെയും ഡികെ ശിവകുമാറിന്റെയും ഫേസ്ബുക്ക് പോസ്റ്റിനെപ്പറ്റിയും കോണ്‍ഗ്രസ് നേതാക്കളുടെയും മുസ്ലീം ലീഗിന്റെയും അഭിപ്രായമെന്താണ്?

ഒരു പാര്‍ട്ടിയെ നയിച്ചുകൊണ്ട് മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നിലപാടിനെ സഹായിക്കുന്ന നിരവധി സ്ലീപ്പിംഗ് ഏജന്റുമാര്‍ കോണ്‍ഗ്രസിലുണ്ടെന്ന അഭിപ്രായത്തെ ശരിവയ്ക്കുന്ന നിലപാടുകളാണിപ്പോള്‍ പുറത്തുവരുന്നത്. സ്ലീപ്പര്‍ ഏജന്റുമാര്‍ കര്‍സേവ ഏജന്റുമാരായി മാറിയിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിനായി ഇന്ത്യയിലാകെ നടന്ന ഇഷ്ടികദാന യാത്ര കേരളത്തില്‍ ഉദ്ഘാടനം ചെയ്ത മാധവന്‍കുട്ടിയെ കുറഞ്ഞമാസങ്ങള്‍ക്കുള്ളില്‍ ബേപ്പൂരില്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ലീഗിന്റെയും പൊതുസ്ഥാനാര്‍ഥിയാക്കി.

അതേരീതിയില്‍ അഡ്വ. രത്‌നസിംഗ് ലോക്‌സഭാ സ്ഥാനാര്‍ഥിയായി. ഇപ്പോഴും ആ നിലപാട് തുടരുകയാണ്. മതനിരപേക്ഷതയെ മുറുകെപ്പിടിക്കാനുള്ള ത്രാണി കോണ്‍ഗ്രസിന് ഇല്ലാതെ പോകുന്നു. ശശി തരൂരിനെയും ഡികെ ശിവകുമാറിനെയും തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാണോ? ഇതിലൊക്കെയുള്ള കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റേയും അഭിപ്രായമറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. കാരണം യുഡിഎഫിനൊപ്പം നില്‍ക്കുന്ന വലിയൊരുവിഭാഗം ആളുകള്‍ മതനിരപേക്ഷ മനസ്സുള്ളവരാണ്. അവരൊക്കെ നിരാശരാണെന്ന് മന്ത്രി പറഞ്ഞു.

Latest Stories

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്