ശ്രീ നാരായണ ഗുരുവിന്റെ ചിത്രം ചെറുതായി നൽകിയത് ഗുരുനിന്ദ; ജനയുഗത്തിന് എതിരെ സി.പി.ഐ ജില്ലാ സെക്രട്ടറി

ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ ഗുരുവിന്റെ ചെറിയ ചിത്രം പാർട്ടി മുഖപത്രമായ ജനയു​ഗത്തിൽ ചെറുതായി നൽകിയത് ​ഗുരുനിന്ദയെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ.

മറ്റ് പത്രങ്ങൾ ഇതുമായി ബന്ധപ്പെട്ട് അവരുടെ കാഴ്ചപ്പാട് ഉൾപ്പെടെ പ്രസിദ്ധീകരിച്ചു. എന്നാൽ ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തൊരു സമീപനം ജനയുഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

ഗുരുവിനെ കുറിച്ച് അറിയാത്ത മാനേജ്‌മെന്റും എഡിറ്റോറിയൽ ബോർഡും ജനയുഗത്തിന് ഭൂഷണമല്ല എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

എന്നാൽ കെ.കെ. ശിവരാമന്റെ വിമർശനത്തെ സ്വാ​ഗതം ചെയ്യുന്നെന്നും രാഷ്ട്രായമായി ഇതിനെ കാണാൻ കഴിയില്ലെന്നും ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് പറഞ്ഞു.

ഗുരു ജയന്തി ദിവസമായ ഇന്ന് പത്രം സാധാരണഗതിയിൽ പ്രസിദ്ധീകരിക്കുന്ന കാര്യം നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഗുരുവിനെ കുറിച്ച് ആഴത്തിലുള്ള എഴുത്തുകൾ പ്രസിദ്ധീകരിച്ചെന്നും രാജാജി മാത്യു തോമസ് പറഞ്ഞു.

Latest Stories

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം