എസ്എന്‍ഡിപി ഇപ്പോഴും ഇടതുപക്ഷത്താണെന്നും ചെയ്യേണ്ടത് ചെയ്യാത്തതിനാലാണ് തിരഞ്ഞെടുപ്പില്‍ തോറ്റുപോയതെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃശൂരില്‍ സുരേഷ്‌ഗോപി ജയിച്ചത് ക്രിസ്ത്യന്‍ വോട്ടുകള്‍ കാരണമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയ വാദിയാക്കാന്‍ ശ്രമിക്കുന്നതായും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
താന്‍ ഒരു മുസ്ലീം വിരോധിയല്ല. ഇടതുപക്ഷം എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരും. താന്‍ ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ ആയി പ്രവര്‍ത്തിക്കുന്നയാളല്ല. പാര്‍ട്ടിയെ മഞ്ഞ പുതപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നത്. കാവിയോ പച്ചയോ ചുവപ്പോ പുതപ്പിക്കാനല്ല ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read more
അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോല്‍വിയ്ക്ക് കാരണം പിണറായിയുടെ ശൈലിയല്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പിണറായി വിജയന്‍ ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ല. ത്രികോണ മത്സരത്തില്‍ ഇടതുമുന്നണിക്ക് ഗുണം ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരാനാണ് സാധ്യതയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.